വാർത്ത സമ്മേളനത്തിനിടെ നെഞ്ചുവേദന; ടിറ്റെ ആശുപത്രിയിൽ
text_fieldsലാപാസ്: ബ്രസീലിന്റെ മുൻ ദേശീയ ടീം പരിശീകനും ബ്രസീൽ ക്ലബായ ഫ്ലെമിംഗോയുടെ നിലവിലെ മുഖ്യപരിശീലകനുമായ ടിറ്റെയെ ദേഹാസ്വാസ്ത്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാപാസിൽ ബൊളിവറിനെതിരെ കോപ ലിബർട്ടറോഡസിലെ രണ്ടാം പാദം മത്സരം കഴിഞ്ഞ് വാർത്താസമ്മേളനത്തിനിടെയാണ് ടിറ്റേക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ബ്രസീലിലെ റിയോ ഡോ ജനീറയിലെ ആശുപത്രിയിലേക്ക് മാറ്റി.
സർജറി നിർദേശിച്ചിരുന്നെങ്കിലും ആവശ്യമായി വന്നില്ലെന്നും ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മത്സരത്തിൽ ഒരു ഗോളിന് ഫ്ലെമിംഗോ പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിൽ 2-0 ത്തിന് ജയിച്ചത് കൊണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയിരുന്നു. ഈ ആഹ്ലാദാരവങ്ങൾക്കിടെയാണ് മുഖ്യ പരിശീലകൻ അസുഖ ബാധിതനാകുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 3,650 മീറ്റർ ഉയരമുള്ള ലാപാസിലെ മത്സരമാണ് ടിറ്റെയുടെ ആരോഗ്യം കൂടുതൽ വഷളാക്കിയത്. മത്സരശേഷം ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടുവെന്നും ഇപ്പോൾ റിയോ ഡോ ജനീറയിലെ ആശുപത്രിയിലുള്ള ടിറ്റെ അസുഖം ഭേതപ്പെട്ടുവരുന്നുവെന്നും ഫ്ലെമിംഗോ ക്ലബ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

