Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്വിറ്ററിൽ മാത്രം 12 മണിക്കൂറിൽ ഒരു കോടി ട്വീറ്റുകൾ;  സംഭവിക്കുമോ  തറവാടിറക്കം...​?
cancel
Homechevron_rightSportschevron_rightFootballchevron_rightട്വിറ്ററിൽ മാത്രം 12...

ട്വിറ്ററിൽ മാത്രം 12 മണിക്കൂറിൽ ഒരു കോടി ട്വീറ്റുകൾ; സംഭവിക്കുമോ 'തറവാടിറക്കം'...​?

text_fields
bookmark_border

ബാഴ്​സലോണ: ഫുട്​ബാൾ ലോകത്ത്​ ഭൂമി കുലുങ്ങിയ ദിനം. രണ്ടു പതിറ്റാണ്ട്​ നീണ്ട ബാഴ്​സലോണ സഹവാസം മുറിച്ചുമാറ്റാനുള്ള ലയണൽ മെസ്സിയുടെ തീരുമാനത്തിൽ ആരാധക ലോകം ആടിയുലഞ്ഞു. സമൂഹമാധ്യമങ്ങളിൽ ​ട്രാഫിക്​ ജാമായി. ട്വിറ്ററിൽ മാത്രം 12 മണിക്കൂറിൽ ഒരു കോടി ട്വീറ്റുകൾ...

നീലയും മറൂണും കള്ളികളോടെയുള്ള ബാഴ്​സ കുപ്പായം മെസ്സി ഉൗരിയെറിയുമോ.... അതോ, ആരാധകരും മാനേജ്​മെൻറും സൃഷ്​ടിക്കുന്ന സമ്മർദങ്ങൾക്കൊടുവിൽ തീരുമാനം മാറ്റുമോ...?

ഫുൾടൈമും എക്​സ്​ട്രാടൈമും കഴിഞ്ഞ്​ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്​ നീണ്ട മത്സരം പോലെ നീണ്ടുപോവുകയാണ്​ മെസ്സിയുടെ തീരുമാനം സൃഷ്​ടിച്ച ഉദ്വേഗം. മണിക്കൂറുകൾ പിന്നിട്ടിട്ടും ചിത്രം തെളിഞ്ഞിട്ടില്ല.

ചൊവ്വാഴ്​ച രാത്രിയോടെയായിരുന്നു നാടകീയതയുടെ തുടക്കം. ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിക്കു പിന്നാലെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കൊടുവിലെ പേമാരിയായിരുന്നു മെസ്സിയുടെ തീരുമാനം. ​കോച്ച്​ ക്വികെ സെറ്റ്യാന്​ പകരമായെത്തിയ റൊണാൾ​ഡ്​ കൂമാനു കീഴിൽ ടീം പുതിയ മാറ്റങ്ങൾക്കൊരുങ്ങവെയാണ്​ മെസ്സിയുടെ പ്രഖ്യാപന​ം.

ലൂയി സുവാരസ്​, അർതുറോ വിദാൽ, ഇവാൻ റാകിടിച്​, സാമുവൽ ഉംറ്റിറ്റി എന്നിവർക്ക്​ കൂമാ​െൻറ ടീമിൽ ഇടമുണ്ടാവില്ലെന്ന്​ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. മെസ്സി ടീമി​െൻറ ന​െട്ടല്ലായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെയാണ്​ മെസ്സിയും ക്ലബ്​ വിടാൻ ആലോചിക്കുന്നതായി സ്​പാനിഷ്​ മാധ്യമങ്ങളായ മാർകയും 'എ.എസും' റിപ്പോർട്ട്​ ചെയ്​തത്​. വാർത്തകൾ ​ശരിവെക്കും വിധമായിരുന്നു ചൊവ്വാഴ്​ച രാത്രിയിലെ നീക്കം. ക്ലബ്​ വിടാനുള്ള ആഗ്രഹം അറിയിച്ച്​ ക്ലബ്​ മാനേജ്​മെൻറിന്​ കത്ത്​ നൽകി. 2021 ജൂലൈ വരെ കരാറുണ്ടെങ്കിലും, ഇൗ സീസൺ അവസാനിക്കുന്നതോടെ എപ്പോൾ വേണമെങ്കിലും ക്ലബ്​ വിടാമെന്ന്​ നിബന്ധനയുണ്ടെന്നാണ്​ മെസ്സിയുടെ വാദം.

എന്നാൽ, ഇൗ നിബന്ധന കഴിഞ്ഞ ജൂണിൽ അവസാനിച്ചതായി ബാഴ്​സ വ്യക്തമാക്കുന്നു. ഇപ്പോൾ ക്ലബ്​ വിടുന്നത്​ നിയമലംഘനമാണെന്നും, കാലാവധി തീരും മു​േമ്പ ​ വിടുകയാണെങ്കിൽ 70 കോടി യൂറോ (6147 കോടി രൂപ) ബൈ ഒൗട്ട്​ ​േക്ലാസ്​ ആയി പുതിയ ക്ലബ്​ നൽകണമെന്ന​ുമാണ്​ ബാഴ്​സലോണ മാനേജ്​മെൻറ്​ നിലപാട്​. തീരുമാനത്തിൽ മെസ്സി ഉറച്ചുനിൽക്കുകയാണെങ്കിൽ നിയമപോരാട്ടത്തി​െൻറ നാളുകളാണ്​ വരാനിരിക്കുന്നത്​.

പിടിച്ചുനിർത്താൻ മാനേജ്​മെൻറ്​

ബാഴ്​​േലാണക്ക്​ മെസ്സി വെറുമൊരു കളിക്കാരനല്ല. ക്ലബി​െൻറ ബ്രാൻഡ്​ അംബാസഡറും ​െഎക്കണുമാണ്​. ക്ലബ്​ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച സൂപ്പർതാരത്തെ എന്ത്​ വിലകൊടുത്തും പിടിച്ചുനിർത്താനുള്ള നടപടികളും ബാഴ്​സലോണ ആരംഭിച്ചു കഴിഞ്ഞു. ചൊവ്വാഴ്​ച രാത്രി ചേർന്ന അടിയന്തര ഡയറക്​ടർ ബോർഡ്​ യോഗത്തിൽ പ്രസിഡൻറ്​​ ജോസഫ്​ ബർതോമ്യോ രാജി സന്നദ്ധത അറിയിച്ചു. ​ബർതോമ്യോക്കെതിരെ മെസ്സി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

ത​െൻറ രാജികൊണ്ട്​ മെസ്സി തീരുമാനം പിൻവലിക്കുമെങ്കിൽ അങ്ങനെയാവാമെന്നാണ്​ ബർതോമ്യോയുടെ നിലപാട്​. ബോർഡ്​ തിരഞ്ഞെടുപ്പ്​ എത്രയും വേഗം നടത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മെസ്സി ടീമി​െൻറ അവിഭാജ്യ ഘടകമാണെന്നും, അദ്ദേഹം ബാഴ്​സലോണയിലൂടെ വിരമിക്കണമെന്നാണ്​ ആഗ്രഹമെന്നും ബോർഡ്​ വ്യക്തമാക്കി.

ബർതോമ്യോ രാജിവെക്കണമെന്നും, മെസ്സി ക്ലബിൽ തുടരണമെന്നും ആവശ്യപ്പെട്ട് കാംപ്​നൂ സ്​റ്റേഡിയത്തിന്​ പുറത്ത്​ ​ ആരാധകർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
Next Story