Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒന്നാം സമ്മാനം...

ഒന്നാം സമ്മാനം പൊന്നും വിലയുള്ള പെട്രോൾ

text_fields
bookmark_border
ഒന്നാം സമ്മാനം പൊന്നും വിലയുള്ള പെട്രോൾ
cancel

കണ്ണൂർ: കോപ അമേരിക്ക, യൂറോകപ്പ്​ ഫുട്​ബാൾ ടൂർണമെൻറി​ലെ വിജയി ആരാണെന്ന്​ പറയുന്നവരെ കാത്തിരിക്കുന്നത്​ പൊന്നുംവിലയുള്ള പെട്രോൾ. യൂത്ത്​ കോൺഗ്രസ്​ നാറാത്ത്​ മണ്ഡലം കമ്മിറ്റി, കോറളായി പ്രിയദർശിനി യൂത്ത് സെൻറർ എന്നിവയാണ്​​ പ്രതിഷേധവും കൗതുകവും നിറഞ്ഞ പ്രചവന മത്സരവുമായി എത്തിയത്​.

കോപ അമേരിക്ക, യൂറോ കപ്പ്​ മത്സരങ്ങളിലെ വിജയിയെ പ്രവചിക്കുന്നവർക്ക്​ രണ്ട്​ ലിറ്റർ പെട്രോളാണ്​ സമ്മാനം ലഭിക്കുക. ശനിയാഴ്​ച രാത്രി 11.59 വരെയായിരുന്നു പ്രവചനം അറിയിക്കേണ്ട സമയപരിധി.

ഒന്നിൽകൂടുതൽ ശരിയുത്തരമുണ്ടെങ്കിൽ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. ഇന്ധനവില ഇത്രയും ഉയർന്ന കാലത്ത്​ വിജയികൾക്ക്​ ഇതിലും വിലയേറിയ സമ്മാനം നൽകാനില്ലെന്നാണ്​ ഇരു മത്സരങ്ങളുടെയും സംഘാടകർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro Copa
News Summary - first price petrol in football winner prediction contest
Next Story