തോമസ് തുഹലിന്റെ ചെൽസിക്ക് ആദ്യ തോൽവി; 5-2ന് ജയിച്ച് വെസ്റ്റ്ബ്രോം
text_fieldsചെൽസി ഗോളി എഡ്വേർഡ് മെൻഡിയെ മറികടന്ന് വെസ്റ്റ്ബ്രോമിന്റെ ഗോൾ നേടുന്ന കളം റോബിൻസൺ
ലണ്ടൻ: ഫ്രാങ്ക് ലാംപാർഡിനെ പിരിച്ചുവിട്ട് പകരക്കാരനായെത്തിയ തോമസ് തുഹലിനു കീഴിൽ അപരാജിതമായി കുതിച്ച ചെൽസിക്ക് കടിഞ്ഞാണിട്ട് വെസ്റ്റ് ബ്രോംവിച് ആൽബിയോൺ. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഇടവേളക്കുശേഷം കിക്കോഫ് കുറിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാനഘട്ട പോരാട്ടത്തിൽ നാലാം സ്ഥാനക്കാരായ ചെൽസിയെ 19ാം സ്ഥാനത്തുള്ള വെസ്റ്റ്ബ്രോം 5-2ന് തരിപ്പണമാക്കി.
ജനുവരി അവസാന വാരത്തിൽ സ്ഥാനമേറ്റ തുഹലിനു കീഴിൽ 14 മത്സരങ്ങളുടെ ജൈത്രയാത്രക്കാണ് വെസ്റ്റ്ബ്രോം പിടിയിട്ടത്. നാലു സമനിലയും 10 ജയവുമായി കുതിച്ച ചെൽസിക്ക് കളിയുടെ 29ാം മിനിറ്റിൽ പ്രതിരോധ മതിൽ തിയാഗോ സിൽവയെ നഷ്ടമായത് തിരിച്ചടിയായി. 27ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിചിെൻറ ഗോളിൽ ലീഡ് പിടിച്ച ശേഷമായിരുന്നു തിയാഗോയുടെ പുറത്താവൽ.
നട്ടെല്ല് തകർന്നേപാലെയായ പ്രതിരോധത്തിനു മുന്നിൽ വെസ്റ്റ്ബ്രോം കടന്നൽക്കൂട്ടംപോലെ ആക്രമിച്ചു. ഇഞ്ചുറി ടൈമിൽ മാത്യൂസ് പെരേരയുടെ ഇരട്ട ഗോളിൽ ആദ്യ പകുതി പിരിയുംമുേമ്പ വെസ്റ്റ്ബ്രോം ലീഡ് നേടി. കളം റോബിൻസൺ (63, 91), എംബായെ ഡിയാനെ (68) എന്നിവരുടെ ഗോളിലൂടെ മിഡ്ലാൻഡുകാർ ചെൽസിയുടെ പതനം പൂർണമാക്കി.
30 കളിയിൽ 51 പോയൻറുമായി ചെൽസി നാലാമതാണ്. 21 പോയൻറുമായി വെസ്റ്റ്ബ്രോം 19ലും.
റയലിന് ജയം
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന് ജയം. ഐബറിനെ 2-0ത്തിന് വീഴ്ത്തിയ റയൽ മഡ്രിഡ്, ബാഴ്സലോണയെ (28 കളി, 62 പോയൻറ്) മറികടന്ന് രണ്ടാം സ്ഥാനത്തെത്തി (29-63). മാർകോ അസൻസിയോ, കരിം ബെൻസേമ എന്നിവരുടെ ഗോളിലായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

