Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ലോകകപ്പ്, ഏഷ്യൻ...

ഫിഫ ലോകകപ്പ്, ഏഷ്യൻ കപ്പ് സംയുക്ത യോഗ്യതാ മത്സരം; ഇന്ത്യ-അഫ്ഗാനിസ്താൻ പോരാട്ടം 21ന് അബഹയിൽ

text_fields
bookmark_border
FIFA World Cup
cancel
camera_alt

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം

ജി​ദ്ദ: 2026ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ലേ​ക്കും 2027ൽ ​സൗ​ദി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ടൂ​ർ​ണ​മെൻറി​ലേ​ക്കു​മു​ള്ള സം​യു​ക്ത യോ​ഗ്യ​ത​മ​ത്സ​ര​ത്തി​​ന്റെ ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ, അ​ഫ്​​ഗാ​നി​സ്​​താ​നെ നേ​രി​ടും. ഈ ​മാ​സം 21ന് (​വ്യാ​ഴാ​ഴ്ച) രാ​ത്രി 10ന്​ ​അ​ബ​ഹ​യി​ലെ ‘ദ​മാ​ക് മൗ​ണ്ടെ​യ്ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​മീ​ർ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ ടീം ​ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ബ​ഹ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ, കു​വൈ​ത്ത്, ഖ​ത്ത​ർ, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ‘എ ​ഗ്രൂ​പ്പി’​ൽ നി​ല​വി​ൽ ഇ​ന്ത്യ​ക്കും കു​വൈ​ത്തി​നും മൂ​ന്ന് പോ​യ​ന്റ് വീ​ത​മു​ണ്ട്. ആ​റു പോ​യ​ൻ​റു​മാ​യി ഖ​ത്ത​റാ​ണ് ഗ്രൂ​പ്പി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ അ​ഫ്​​ഗാ​നി​സ്​​താ​ന് നി​ല​വി​ൽ പോ​യ​ൻ​റ് ഒ​ന്നു​മി​ല്ല. യോ​ഗ്യ​ത റൗ​ണ്ടി​​ന്റെ ഇ​ന്ത്യ​യി​ൽ ന​ട​ന്ന ഉ​ദ്‌​ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഖ​ത്ത​റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, മൊ​ത്തം ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ കു​വൈ​ത്താ​ണ് ഇ​ന്ത്യ​യേ​ക്കാ​ൾ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന എ.​എ​ഫ്‌.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ ആ​സ്‌​ട്രേ​ലി​യ​യോ​ടും ഉ​സ്‌​ബ​കി​സ്താ​നോ​ടും സി​റി​യ​യോ​ടും ഏ​റ്റു​മു​ട്ടി ഒ​രൊ​റ്റ ഗോ​ൾ​പോ​ലും നേ​ടാ​നാ​കാ​തെ നാ​ണം​കെ​ട്ട് തി​രി​ച്ചു​പോ​രേ​ണ്ടി​വ​ന്ന ഇ​ന്ത്യ​ൻ ടീം ​ഹെ​ഡ് കോ​ച്ച് ഇ​ഗോ​ർ സ്​​റ്റി​മാ​ക്കി​​ന്റെ കീ​ഴി​ൽ നി​ല​വി​ൽ ത​ങ്ങ​ളു​ടെ ന​ഷ്​​ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupAsian CupIndiaAbahaAfghanistan
News Summary - FIFA World Cup and Asian Cup Joint Qualifiers; India-Afghanistan match on 21st in Abaha
Next Story