Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​റാ​ന്‍റെ ലോ​ക​ക​പ്പ്...

ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ

text_fields
bookmark_border
ഇ​റാ​ന്‍റെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കാ​ൻ ത​യാ​റെ​ന്ന് മെ​ക്സി​കോ
cancel

മെ​ക്സി​കോ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, 2026 ലോ​ക​ക​പ്പി​ലെ ഇ​റാ​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത‍യാ​റാ​ണെ​ന്ന് മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ ഷെ​​യി​​ൻ​​ബോം അ​റി​യി​ച്ചു. ഇ​റാ​ൻ ടീ​മി​ന്റെ സു​ര​ക്ഷാ കാ​ര്യ​ത്തി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മുന്ന​റി​യി​പ്പ് ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം.

ഇ​റാ​ൻ താ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ട്രം​പ് പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്ന് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഫി​ഫ​യു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ വ​രാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ ത​ങ്ങ​ളു​ടെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്നും മെ​ക്സി​കോ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തി​ൽ യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​റാ​ൻ കാ​യി​ക മ​ന്ത്രി ക​ഴി​ഞ്ഞ​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

ഇ​റാ​ൻ ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ജീ​വ​നും ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ർ അ​മേ​രി​ക്ക​യി​ൽ ക​ളി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്റെ പ്ര​തി​ക​ര​ണം. ഇ​റാ​ന്റെ മ​ത്സ​ര​ങ്ങ​ൾ മെ​ക്സി​കോ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നോ​ട് ത​ങ്ങ​ൾ​ക്ക് യോ​ജി​പ്പാ​ണെ​ന്ന് പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും മെ​ക്സി​കോ​ക്ക് ന​യ​ത​ന്ത്ര ബ​ന്ധ​മു​ണ്ടെ​ന്നും ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘ത​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യ സ്ഥി​തി​ക്ക് ടീം ​അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കി​ല്ല’ എ​ന്ന് ഇ​റാ​ൻ ഫു​ട്ബാ​ൾ മേ​ധാ​വി മെ​ഹ്ദി താ​ജ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. മ​ത്സ​ര​ങ്ങ​ൾ മെ​ക്സി​കോ​യി​ൽ ന​ട​ത്താ​നാ​ണ് ഇ​റാ​നും താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFA World CupFootball Newsiran footballIran football team
News Summary - FIFA World Cup 2026: Mexico Ready to Host Iran’s Matches Following Trump’s Security Warning.
Next Story