ലോകകപ്പ് ഫൈനൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടി ഫിഫ; ഒറ്റ ടിക്കറ്റിന് 32 ലക്ഷം!
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടം കാണാൻ ഇറങ്ങുന്നവർക്ക് പോക്കറ്റ് കീറും. ജൂലൈ 19ന് നടക്കുന്ന കലാശപ്പോരിനുള്ള ടിക്കറ്റുകളിൽ മുന്തിയ വിഭാഗത്തിനാണ് വീണ്ടും കുത്തനെ കൂട്ടിയത്. ഏറ്റവും മുന്നിലെന്ന് ഫിഫ പരിചയപ്പെടുത്തിയ കാറ്റഗറി ഒന്നിൽ 10,990 ഡോളർ (ഏകദേശം 10 ലക്ഷത്തിലേറെ രൂപ) വിലയിട്ടിരുന്നവക്കാണ് 32,970 ഡോളറാക്കിയത്. കഴിഞ്ഞ ദിവസം ഈ ടിക്കറ്റുകൾ വീൽചെയർ ആവശ്യമുള്ള വിഭാഗങ്ങൾക്കൊഴികെ വിറ്റഴിഞ്ഞതായാണ് കാണിച്ചിരുന്നത്. ന്യൂ ജഴ്സിയിലെ ഈസ്റ്റ് റുഥർഫോഡിൽ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
ടെക്സസിലെ ആർലിങ്ടണിൽ ജൂലൈ 14ന് നടക്കുന്ന സെമി ഫൈനലിനുള്ള ടിക്കറ്റുകൾക്ക് 11,130 ഡോളർ, 4,330 ഡോളർ, 3,710 ഡോളർ, 2,705 ഡോളർ എന്നിങ്ങനെയാണ് പുതിയ നിരക്ക്. അറ്റ്ലാന്റയിലെ രണ്ടാം സെമി ഫൈനലിന് 10,635 ഡോളർ, 3,545 ഡോളർ, 2,725 ഡോളർ എന്നിങ്ങനെയും നൽകണം. പരഗ്വേ-യു.എസ് ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ 2,735, 1,940, 1,120 ഡോളറുകൾക്ക് ലഭിക്കും. ഉയർന്ന ടിക്കറ്റ് നിരക്കുകളെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ന്യായീകരിച്ചു. നേരത്തെ കുറഞ്ഞ നിരക്കിൽ വാങ്ങിയവർക്ക് ഉയർന്ന നിരക്കിൽ വിൽപനയും അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

