Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫുട്​ബാൾ ലോകകപ്പ്​...

ഫുട്​ബാൾ ലോകകപ്പ്​ രണ്ട്​ വർഷത്തിലൊരിക്കൽ; സാധ്യത പഠനത്തിനൊരുങ്ങി ഫിഫ

text_fields
bookmark_border
fifa worldcup
cancel

സൂറിച്​: ഫുട്​ബാൾ ആരാധകർക്ക്​ ഒരു സന്തോഷ വാർത്ത. വിശ്വഫുട്​ബാൾ മാമാങ്കമായ 'ലോകകപ്പ്​' നാലുവർഷത്തിന് പകരം രണ്ട്​ വർഷം കൂടു​േമ്പാൾ സംഘടിപ്പിക്കാനായി ഫിഫ ആലോചിക്കുന്നു. പുരുഷ-വനിത ലോകകപ്പുകൾ രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യത തേടണ​െമന്ന്​​ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ്​ ​ ഫിഫയോട്​ ആവശ്യപ്പെട്ടത്​​​.

വാർഷിക കോൺഗ്രസിൽ സൗദി കൊണ്ടുവന്ന നിർദ്ദേശം പരിഗണിച്ച്​ ഫിഫ ഇതിനെകുറിച്ച്​ സാധ്യതാ പഠനം ആരംഭിക്കുമെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു. 2022ൽ ഖത്തറിൽ വെച്ചാണ്​ അടുത്ത ഫുട്​ബാൾ ലോകകപ്പ്​. ആസ്​ട്രേലിയയും ന്യൂസിലൻഡുമാണ്​ 2023ൽ നടക്കേണ്ട വനിത ലോകകപ്പിന്​ സംയുക്ത ആതിഥേയത്വം വഹിക്കുന്നത്​.

'ഫുട്​ബാളി​െൻറ ഭാവി നിർണായക ഘട്ടത്തിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഫുട്​ബാൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ കൂടാതെ കോവിഡ്​ മഹാമാരി സ്​ഥിതി കൂടുതൽ വഷളാക്കി. ആഗോള തലത്തിൽ കളിയുടെ രൂപകൽപന അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. അതിൽ നിലവിലെ നാല് വർഷത്തെ മത്സരചക്രം മൊത്തത്തിലുള്ള ഫുട്‌ബോൾ വികസനത്തിലേക്കും വാണിജ്യപരമായ പുരോഗതിയിലേക്കും നയിക്കു​ന്നുണ്ടോയെന്നത്​ ​ പരിശോധിക്കണം'- സാഫ്​ പ്രസിഡൻറ്​ യാസർ അൽ മിസഹൽ പറഞ്ഞു.

'കൂടുതൽ അന്താരാഷ്​ട്ര മത്സരങ്ങൾ നടത്തുന്നത് കളിക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സാധിക്കും. അതേ സമയം അത്തരം മത്സരങ്ങൾ താരങ്ങളുടെ മൂല്യവും യോഗ്യതയും വർധിപ്പിക്കുകയും ചെയ്യും' -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ തിരക്കി​ട്ടൊരു തീരുമാനം എടുക്കില്ലെന്ന്​ ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻീനോ വ്യക്തമാക്കി. 'തുറന്ന മനസ്സോടെയാണ് ഞങ്ങൾ ഈ പഠനങ്ങളിലേക്ക് പോകേണ്ടത്, പക്ഷേ ഞങ്ങൾ (ഇതിനകം) ചെയ്യുന്ന കാര്യങ്ങളെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ പോകുന്നില്ല. ലോകകപ്പി​െൻറ മൂല്യത്തെക്കുറിച്ച് ഞങ്ങൾക്കറിയാം, എന്നെ വിശ്വസിക്കൂ'-ഇൻഫാൻീനോ പറഞ്ഞു.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് വരികയാണെങ്കില്‍ ക്ലബ്ബ് മല്‍സരങ്ങള്‍ അടക്കമുുള്ള തങ്ങളുടെ മത്സര കലണ്ടറിനെ അത് ബാധിക്കുമെന്നതിനാൽ യൂറോപ്യന്‍ ഫുട്​ബാൾ ഫെഡറേഷനുകള്‍ നീക്കത്തിനെതിരെ ചുവപ്പ്​ കൊടി ഉയർത്താൻ സാധ്യതയുണ്ട്​. ഫുട്‌ബാൾ താരങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ആഴ്​സനല്‍ കോച്ചും നിലവിൽ ഫിഫ ഗ്ലോബല്‍ ഡെവലപ്​മെൻറ്​ തലവനുമായ ആഴ്​സൻ വെങ്ങർ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifafootball world cupSaudi Arabia
News Summary - FIFA To Conduct feasibility study Of Hosting World Cup Every Two Years
Next Story