വനിത താരത്തെ ചുംബിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റിന് സസ്പെൻഷൻ
text_fieldsജെനീവ: ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടെ വനിത താരത്തെ ചുണ്ടിൽ ചുംബിച്ച സംഭവത്തിൽ സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്തു. 90 ദിവസത്തേക്ക് ഓഫിസ് ചുമതലയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ് ലൂയിസിനെ.
കഴിഞ്ഞയാഴ്ചയാണ് സ്പെയിൻ ഇംഗ്ലണ്ടിനെ തോൽപിച്ച് വനിത കിരീടം ചൂടിയത്. ആഘോഷത്തിനിടെ പ്രമുഖ താരമായ ജെന്നി ഹോർമോസെയെ ചുംബിക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെയാണ് പ്രസിഡന്റ് ഇത് ചെയ്തതെന്ന് ജെന്നി വ്യക്തമാക്കിയതോടെ വിവാദമായി.
സമീപത്തുണ്ടായിരുന്ന സ്പാനിഷ് രാജ്ഞി ലെറ്റീസിയക്കും കൗമാരക്കാരിയായ മകൾ സോഫിയക്കും നേരെ ഇയാൾ അശ്ലീല ആംഗ്യവും കാണിച്ചിരുന്നു. ഫിഫ അച്ചടക്ക സമിതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. ലൂയിസിനെതിരെ കേസുമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

