അർജന്റീന വിലക്കിൽ ഇളവ്
text_fieldsബ്വേനസ് എയ്റിസ്: ലോകകപ്പ് ഫുട്ബാൾ ഫൈനലിലെ സംഘർഷത്തിൽ അർജന്റീന താരങ്ങൾക്കുള്ള വിലക്കിൽ ഇളവ് നൽകി ഫിഫ. രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച വിലക്കിനെതിരെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഫിഫ ഇളവ് അനുവദിച്ചത്. സ്പെയിൻ-അർജന്റീന ഫൈനലിനു പിന്നാലെ കളിക്കളത്തിൽ നടന്ന കൈയാങ്കളിയുടെ പേരിലാണ് മൂന്ന് അർജന്റീന താരങ്ങൾക്കും സഹപരിശീലകനും ഒരു സ്പാനിഷ് താരത്തിനുമെതിരെ നടപടി സ്വീകരിച്ചത്.
ലിയാൻഡ്രോ പരെഡസിന് 10 മത്സരങ്ങളിലും നെഹുൽ മൊളീനക്ക് ഏഴും, തിയാഗോ അൽമാഡക്ക് ഒരു കളിയിലുമായിരുന്നു വിലക്ക്. ടൂർണമെന്റ് ഉൾപ്പെടെ ഔദ്യോഗിക മത്സരങ്ങളിലായിരുന്നു നേരത്തേ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അർജന്റീനയുടെ അപ്പീലിനെ തുടർന്ന് വിലക്കിൽ സൗഹൃദ മത്സരങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, പതിവിലും നേരത്തേതന്നെ താരങ്ങൾക്ക് ടീമിൽ തിരിച്ചെത്താനാവും. സൗഹൃദ മാച്ചുകൾ ഉൾപ്പെടുന്ന ക്ലാസ് ‘എ’യിലേക്കാണ് വിലക്ക് മാറ്റിയത്.
മാച്ച് വിലക്കിനു പുറമെ വൻ തുക പിഴയും താരങ്ങൾക്ക് ചുമത്തിയിട്ടുണ്ട്.
അർജന്റീന അസോസിയേഷന് മൂന്ന് കോടി രൂപ പിഴയും, രണ്ട് ഹോം മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി കുറക്കാനും നിർദേശിച്ചു. ഫിഫ അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ അർജന്റീനക്ക് അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

