Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightത്രോ ഇല്ല, 60...

ത്രോ ഇല്ല, 60 മിനിറ്റ് മത്സരം​; ഫുട്​ബാൾ പരിഷ്​കരിക്കാനൊരുങ്ങി ഫിഫ, പ്രതിഷേധവുമായി ആരാധകർ

text_fields
bookmark_border
ത്രോ ഇല്ല, 60 മിനിറ്റ് മത്സരം​; ഫുട്​ബാൾ പരിഷ്​കരിക്കാനൊരുങ്ങി ഫിഫ, പ്രതിഷേധവുമായി ആരാധകർ
cancel

സൂറിച്ച്​: കളിയിൽ അടിക്കടിയുള്ള മാറ്റങ്ങൾ ക്രിക്കറ്റിൽ പല തവണ കാണുന്നതാണ്​. എന്നാൽ വളരെ ലളിതമായ കളിയെന്ന വിശേഷണമുള്ള ഫുട്​ബാളിൽ മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കുന്നതല്ല. ഒരു നൂറ്റാണ്ടിനിടെ ഫുട്​ബാളിലുണ്ടായ മാറ്റങ്ങൾ നാമമാത്രമാണ്​. എന്നാൽ ഫുട്​ബാളിനെ അടിമുടി പരിഷ്​കരിക്കാൻ ഫിഫ ഒരുങ്ങുന്നതായാണ് അന്താരാഷ്​ട്ര മാധ്യമങ്ങൾ​ റിപ്പോർട്ട്​ ചെയ്യുന്നത്​. ജൂനിയർ ടൂർണമെന്‍റുകളിൽ പരീക്ഷിച്ച്​ അന്താരാഷ്​ട്ര മത്സരങ്ങളിലും നടപ്പാക്കാനാണ്​ പ്ലാൻ.

അടുത്തിടെ റയൽ മാഡ്രിഡ്​ പ്രസിഡന്‍റും പരാജയപ്പെട്ട യൂറോപ്യൻ സൂപ്പർ ലീഗിന്‍റെ ഉപജ്ഞാതാവുമായ ​േഫ്ലാറന്‍റീനോ പെരസ്​ ഫുട്​ബാൾ മത്സരങ്ങൾക്ക്​​ നീളക്കൂടുതലായതിനാൽ ചെറുതാക്കണമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നിർദേശങ്ങളുടെ ചുവടുപിടിച്ചാണ്​ ഫിഫ പരിഷ്​കരണത്തിന്​ ഒരുങ്ങുന്നതാണെന്നാണ്​ വിവരം. എന്നാൽ നിർദേശങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പ്രതിഷേധവുമായി ഫുട്​ബാൾ ആരാധകരെത്തി. ഫുട്​ബാളിന്‍റെ ജൈവികതയെ അട്ടിമറിക്കു​ന്നതാണ്​ തീരുമാനമെന്ന്​ ആരാധകർ പ്രതികരിച്ചു. വിഷയത്തിൽ ഫിഫയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഫിഫ നിർദേശങ്ങളുടെ കരട്​ രൂപത്തിലെ പ്രധാന നിർദേശങ്ങൾ:

-മത്സരം 30 മിനിറ്റുള്ള രണ്ട്​ പകുതികളാക്കുക. പുറമേ നിലവിലേതിന്​ സമാനമായ എക്​സ്​​ട്രാ ടൈമും ഇഞ്ചുറി ടൈമും അനുവദിക്കുക. നിലവിൽ 45 മിനിറ്റുള്ള രണ്ട്​ പകുതികളായാണ്​ മത്സരം.

-അനിയ​ന്ത്രിതമായ സബ്​സ്റ്റിട്യൂഷനുകൾ അനുവദിക്കുക. ഇതുവഴി ബെഞ്ചിലിരിക്കുന്ന അധികപേർക്കും കളത്തിലിറങ്ങാൻ സാധിക്കും. കോവിഡ്​ സാഹചര്യത്തിൽ മൂന്ന്​ സബ്​സ്​ടിറ്റ്യൂഷൻ അഞ്ചാക്കി ഉയർത്തിയിരുന്നു.

-ത്രോ ബോളുകൾ ഇല്ലാതിരിക്കുക. ഇതിന്​ പകരം കിക്ക്​ ഇൻ അനുവദിക്കാനാണ്​​ ആലോചന. ഇത്​ കൂടുതൽ അനായാസവും മത്സരം വേഗവും ആക്കുമെന്നാണ്​ നിഗമനം.

-മഞ്ഞക്കാർഡ്​ ലഭിക്കുന്നവർക്ക് ശിക്ഷയായി​ അഞ്ചുമിനിറ്റ്​ സസ്​പെൻഷൻ അനുവദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballFIFA
News Summary - FIFA Proposes New Amendments in Football, Fans Have Mixed Reaction to Changes
Next Story