
Photo Credit: Reuters
ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോക്ക് കോവിഡ്
text_fieldsഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇൻഫാൻറിനോ പരിശോധനക്ക് വിധേയമാകുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പത്തുദിവസം ഇദ്ദേഹം നിരീക്ഷണത്തിൽ തുടരും.
കുറച്ചുദിവസങ്ങളായി ഇൻഫാൻറിനോയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്ന് ഫിഫ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ വളരെ കുറച്ച് യാത്രകൾ മാത്രമേ 50കാരനായ ഇദ്ദേഹം നടത്തിയതെന്നും ഫിഫ അറിയിച്ചു. കഴിഞ്ഞമാസം ഇസ്രയേലുമായി യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ വൈറ്റ് ഹൗസിൽവെച്ച് ചരിത്ര കരാർ ഒപ്പുവെച്ച ചടങ്ങിൽ ഇൻഫാൻറിനോ പെങ്കടുത്തിരുന്നു.
എത്രയും പെട്ടന്ന് അദ്ദേഹത്തിന് അസുഖം ഭേദമാകെട്ടയെന്നും ഫിഫ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
സ്വിറ്റ്സർലൻഡിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടെയാണ് ഇൻഫാൻറിനോക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 23,000ത്തിൽ അധികം പേർക്കാണ് ഇവിടെ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.
