Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബീച്ച് സോക്കർ ലോകകപ്പ്...

ബീച്ച് സോക്കർ ലോകകപ്പ് ഫെബ്രുവരിയിലേക്ക് മാറ്റി ഫിഫ

text_fields
bookmark_border
ബീച്ച് സോക്കർ ലോകകപ്പ് ഫെബ്രുവരിയിലേക്ക് മാറ്റി ഫിഫ
cancel

ദു​ബൈ: ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ യു.​എ.​ഇ​യി​ൽ വെ​ച്ച്​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബീ​ച്ച്​ സോ​ക്ക​ർ ലോ​ക​ക​പ്പ്​ ഫെ​ഡ​റേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഫി​ഫ) മാ​റ്റി​വെ​ച്ചു.

2024 ഫെ​​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തി​ലേ​ക്കാ​ണ്​ ലോ​ക​ക​പ്പ്​ മാ​റ്റി​വെ​ച്ച​ത്. 24ാമ​ത്​ കൗ​ൺ​സി​ൽ മീ​റ്റി​ങ്ങി​ലാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ച​ തീ​രു​മാ​നം. ലോ​ക​ക​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഫി​ഫ വി​ശ​ദീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി​യി​ൽ ലോ​ക​ക​പ്പ്​ ന​ട​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള രേ​ഖ​ക​ൾ യു.​എ.​ഇ ഫി​ഫ​ക്ക്​ കൈ​മാ​റി​യി​രു​ന്നു. ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ യു.​എ.​ഇ ബീ​ച്ച്​ സോ​ക്ക​ർ ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ന്‍റെ 2009 എ​ഡി​ഷ​ൻ ദു​ബൈ​യി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAuaeBeach Soccer World Cup
News Summary - FIFA postpones Beach Soccer World Cup to February
Next Story