Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ക്ലബ്ബ് ലോകകപ്പ് ;...

ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

text_fields
bookmark_border
ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
cancel

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ സീസണിൽ ടൂർണമെന്‍റിൽ കളിക്കാനായില്ലെങ്കിലും ഇതുവരെ മറ്റാർക്കും താരത്തിന്‍റെ ഗോളുകളുടെ എണ്ണം മറികടക്കാനായിട്ടില്ല. ആകെ ഏഴ് ഗോളുകളാണ് ഇതുവരെ താരത്തിന്‍റെ സമ്പാദ്യം.

ആറ് ഗോളുകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലയണൽ മെസ്സി ഈ സീസണിൽ റൊണാൾഡോക്കൊപ്പമെത്തുമെന്ന് കണക്കുക്കൂട്ടിയെങ്കിലും ഇന്‍റർ മയാമി പ്രീക്വാർട്ടറിൽ പുറത്തായതോടെ ക്രിസ്റ്റിയാനോയുടെ റെക്കോഡിനൊപ്പമെത്താനായില്ല. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജിയോട് ഇന്‍റർമയാമി തോൽവി ഏറ്റുവാങ്ങിയത്.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങൾ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 7

ലയണല്‍ മെസി – 6

കരീം ബെന്‍സെമ – 6

ഗാരെത് ബെയ്ല്‍ – 6

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsCristiano Ronaldofootballtop scorercr7RonalodoFIFA Club World Cup 2025
News Summary - FIFA Club World Cup: Ronaldo is the top scorer
Next Story