ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
text_fieldsഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് അരങ്ങേറുന്നത് വീറുറ്റ അങ്കങ്ങൾ. ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി.എസ്.ജിയും സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ ഹൈലൈറ്റ്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത ഉസ്മാൻ ഡെംബലെ ഇല്ലാതെയാണ് പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുന്നത്. മറ്റൊരു മത്സരത്തിൽ ജർമൻ ബുണ്ടസ് ലീഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ഇന്ന് ഓക്ലന്റ് സിറ്റിയെ നേരിടും. ബ്രസീലിയൻ ക്ലബ്ബായ പാൽമിറാസും പോർച്ചുഗീസ് വമ്പൻമാരായ പോർട്ടോയും തമ്മിലാണ് മറ്റൊരു പോരാട്ടം. ബോട്ടാഫോഗോസും സെറ്റിൽ സൗണ്ടേർസും തമ്മിലുള്ള പോരാട്ടവും നടക്കും.
യൂറോപ്പിൽ നിന്ന് പന്ത്രണ്ട്, ആഫ്രിക്കയും ഏഷ്യയും നാല് വീതം, തെക്കെ അമേരിക്കയിൽ നിന്ന് ആറ്, വടക്കെ-മധ്യ അമേരിക്കയിൽ നിന്ന് അഞ്ച്, ഓഷ്യാനയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം. ഫൈനൽ ജൂലൈ 13 നടക്കും. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് നിലവിലെ ജേതാക്കൾ.
സമയക്രമം (ഇന്ത്യൻ സമയം)
ഗ്രൂപ്പ് - സി
ബയേൺ മ്യൂണിക്ക് vs ഓക് ലാൻഡ് സിറ്റി
(ഞായറാഴ്ച - രാത്രി - 09.30)
ഗ്രൂപ്പ് - ബി
പി.എസ്.ജി vs അത്ലറ്റിക്കോ മാഡ്രിഡ്
(തിങ്കളാഴ്ച പുലർച്ചെ - 12.30)
ഗ്രൂപ്പ് - എ
പാൽമിറാസ് vs പോർട്ടോ
(തിങ്കളാഴ്ച പുലർച്ചെ - 03.30)
ഗ്രൂപ്പ് - ബി
ബോട്ടാഫോഗോ vs സിയാറ്റിൽ സൗണ്ടേഴ്സ്
(തിങ്കളാഴ്ച പുലർച്ചെ - 07.30)
ഗ്രൂപ്പുകൾ
എ: പാൽമിറാസ്, എഫ്.സി പോർട്ടോ, അൽ അഹ്ലി, ഇന്റർ മയാമി
ബി: പി.എസ്.ജി, അത്ലറ്റികോ മാഡ്രിഡ്, ബോട്ടാഫോഗോ, സിയാറ്റിൽ സൗണ്ടേഴ്സ്
സി: ബയേൺ മ്യൂണിക്, ഓക് ലാൻഡ് സിറ്റി, ബോക്ക ജൂനിയേഴ്സ്, ബെൻഫിക
ഡി: ചെൽസി, ഫ്ലമെംഗോ, എസ്പെറൻസ് സ്പോർടീവ് ഡി ടുണീസി, ക്ലബ് ലിയോൺ
ഇ: ഇന്റർ മിലാൻ, റിവർ പ്ലേറ്റ്, ഉറാവ റെഡ് ഡയമണ്ട്സ്, മോണ്ടെറി
എഫ്: ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്ലുമിനെൻസ്, ഉൽസാൻ, മമെലോഡി സൺഡൗൺസ്
ജി: മാഞ്ചസ്റ്റർ സിറ്റി, യുവന്റസ്, വൈഡാഡ്, അൽ ഐൻ
എച്ച്: റയൽ മാഡ്രിഡ്, അൽ ഹിലാൽ, പച്ചൂക്ക, സാൽസ്ബർഗ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

