ഫിഫ ക്ലബ് ലോക കപ്പ്; ചാമ്പ്യന്മാരായില്ലെങ്കിലും അൽ ഹിലാൽ മടങ്ങുന്നത് അഭിമാന നേട്ടവുമായി
text_fieldsസൗദിയുടെ അൽ-ഹിലാൽ കാപ്റ്റൻ സാലെഹ് അൽദോസരിയും സഹകളിക്കാരും റണ്ണറപ്പ് ട്രോഫിയുമായി
റിയാദ്: ശനിയാഴ്ച മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിെൻറ ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനോട് അഞ്ചിനെതിരെ മൂന്ന് ഗോളിന് തോറ്റെങ്കിലും സൗദി ക്ലബ്ബായ അൽ-ഹിലാൽ മടങ്ങുന്നത് അഭിമാന നേട്ടവുമായി. ലോക കപ്പിെൻറ ഫൈനലിൽ കടക്കുന്ന ആദ്യ സൗദി ക്ലബ് എന്ന ബഹുമതിയോടെ മാത്രമല്ല അൽ-ഹിലാൽ സ്വദേശത്ത് വിമനമിറങ്ങുന്നത്. സൗദിയിലെ മുൻനിര ക്ലബെന്ന ധാരണ സൃഷ്ടിച്ചുകൊണ്ടും കൂടിയാണ്.
താര നിബിഡമായ യൂറോപ്യൻ ചാമ്പ്യന്മാരെ വീഴ്ത്തുക അത്രയെളുപ്പമല്ലെന്ന് ഫുട്‌ബാൾ ലോകത്തിനറിയാം. കാൽപന്തിലെ കേമന്മാരോട് പൊരുതിയാണ് റണ്ണേഴ്‌സ് അപ് ആയതെന്നതിൽ അൽ-ഹിലാലിന് അഭിമാനിക്കാം. ഇതേ ലോക കപ്പിൽ അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടിയവരുടെ അഞ്ചിനെതിരെ മൂന്ന് ഗോളുകളിലൂടെ മറുപടി നൽകിയാണ് സൗദി ടീം മടങ്ങുന്നത്. ഫൈനലിൽ അൽ ഹിലാലിന് വേണ്ടി മൂസ മറീഗ ഒന്നും ലൂസിയാനോ വിയറ്റോ രണ്ടും ഗോളുകളാണ് നേടിയത്.
കഴിഞ്ഞ ബുധനാഴ്‌ച നടന്ന ഒന്നാം സെമിയിൽ ഈജിപ്തിെൻറ അൽ-അഹ്‌ലിയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് അൽ-ഹിലാൽ ഫൈനലിലെത്തിയത്. ഖത്തർ ലോക കപ്പിെൻറ ഒന്നാം റൗണ്ടിൽ സൗദി ഗ്രീൻ ഫാൽക്കൺസ് ലോക ചാമ്പ്യന്മാരായ അർജൻറീനയെ പരാജയപ്പെടുത്തിയ ആവേശമാണ് ഈ ഫൈനൽ പ്രവേശവും സൃഷ്ടിച്ചത്. ടീമിലെ ഓരോ കളിക്കാരനും സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ അഞ്ച് ലക്ഷം റിയാൽ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

