Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിന് ഇന്ന് കിക്കോഫ്
text_fieldsbookmark_border
ജിദ്ദ: ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ രാത്രി ഒമ്പതിന് ഉദ്ഘാടന മത്സരത്തിൽ സൗദി റോഷൻ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദും ന്യൂസിലൻഡ് ടീമായ ഓക്ലൻഡ് സിറ്റിയും ഏറ്റുമുട്ടും.
ഡിസംബർ 22 വരെ നീളുന്ന ടൂർണമെൻറുകളിൽ ഇത്തിഹാദിനും ഓക്ലൻഡ് സിറ്റിക്കും പുറമെ യു.കെയിലെ മാഞ്ചസ്റ്റർ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അൽ അഹ്ലി, മെക്സികോയിലെ ലിയോൺ, ബ്രസീലിലെ ഫ്ലുമിനെൻസ് എന്നീ ടീമുകളും മത്സരിക്കും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി, അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
Next Story

