ഫിഫ അറബ് കപ്പ്: അൽജീരിയ x തുനീഷ്യ കിരീടപ്പോരാട്ടം ഇന്ന്
text_fieldsദോഹ: 2022 ലോകകപ്പിെൻറ കളിമുറ്റങ്ങളിൽ ആവേശത്തിന് തിരികൊളുത്തിയ ഫിഫ അറബ്കപ്പ് ഫുട്ബാളിൽ ഇന്ന് കിരീടപ്പോരാട്ടം.
16 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ശനിയാഴ്ച ഖത്തർ സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം രാത്രി 8.30) വടക്കൻ ആഫ്രിക്കൻ ഫുട്ബാൾ കരുത്തരായ അൽജീരിയയും തുനീഷ്യയും ഏറ്റുമുട്ടും. ഖത്തറിെൻറ ദേശീയ ദിനം കൂടിയാണ് ശനിയാഴ്ച. ലൂസേഴ്സ് ഫൈനലിൽ ഉച്ചക്ക് ഒരു മണിക്ക് ഖത്തറും ഈജിപ്തും ഏറ്റുമുട്ടും.
ആതിഥേയരായ ഖത്തറിനെ സെമിയിൽ വീഴ്ത്തിയാണ് അൽജീരിയ ഫൈനലിലെത്തിയത്. വാശിയേറിയ മത്സരത്തിൽ 2-1നായിരുന്നു അൽജീരിയയുടെ ജയം. സെമിയിൽ കരുത്തരായ ഈജിപ്തിനെയാണ് 1-0ത്തിന് തുനീഷ്യ തോൽപിച്ചത്.

