Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്.ജിക്ക്...

പി.എസ്.ജിക്ക് രക്ഷകനായി ഫെറാൻ ടോറസ്; അരങ്ങേറ്റത്തിൽ ഇരട്ടഗോൾ, റെന്നിസിനെതിരെ സമനില

text_fields
bookmark_border
പി.എസ്.ജിക്ക് രക്ഷകനായി ഫെറാൻ ടോറസ്; അരങ്ങേറ്റത്തിൽ ഇരട്ടഗോൾ, റെന്നിസിനെതിരെ സമനില
cancel

പാരീസ്: ലീഗ് വൺ ഫുട്ബാൾ 2026-27 സീസണിലെ ആദ്യ മത്സരത്തിൽ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെൻ്റ് ജെർമെയ്ന് സമനില. റെന്നിസിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർ കൂടിയായ പി.എസ്.ജി സമനില പിടിച്ചുവാങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടിയ ഫെറാൻ ടോറസാണ് പി.എസ്.ജിയെ തോൽവിയിൽ നിന്നും രക്ഷിച്ചത്.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന പി.എസ്.ജി, രണ്ടാം പകുതിയിലെ നിരന്തരമായ മുന്നേറ്റങ്ങളിലൂടെയാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. പത്താം മിനിറ്റിൽ തന്നെ സെബാസ്റ്റ്യൻ സിമാൻസ്കിയിലൂടെ റെന്നിസ് അക്കൗണ്ട് തുറന്നു. ഡെസിറെ ഡൂയിയിലൂടെ പി.എസ്.ജി ഉടൻ തന്നെ സമനില ഗോൾ നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. വൈകാതെ, കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ എസ്റ്റെബാൻ ലെപോൾ റെന്നിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. പ്രെസെമിസ്ലാവ് ഫ്രാങ്കോവ്സ്കിയുടെ ക്രോസിൽ നിന്നായിരുന്നു ഗോൾ.

മത്സരം അവസാനിക്കാൻ 19 മിനിറ്റ് ശേഷിക്കെയായിരുന്നു 2026 ലോകകപ്പ് ഫൈനലിലെ വിജയഗോൾ സ്കോറർ കൂടിയായ ഫെറാൻ ടോറസിന്റെ ആദ്യ ഗോൾ. ഫാബിയൻ റൂയിസിന്റെ പാസിൽ നിന്ന് ഓഫ്‌സൈഡ് കെണി മറികടന്നാണ് ടോറസ് പന്ത് വലയിലെത്തിച്ചത്. പിന്നാലെ റൂയിസിന്റെ തന്നെ മികച്ചൊരു ക്രോസിൽ നിന്ന് ടോറസ് തന്റെ രണ്ടാം ഗോളും ടീമിന്റെ സമനില ഗോളും കണ്ടെത്തി. ഇതോടെ തോൽവിയോടെ കിരീട പ്രതിരോധം തുടങ്ങേണ്ടി വരുമെന്ന നാണക്കേടിൽ നിന്ന് പി.എസ്.ജി രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debutRennesLigue 1Ferran TorresdrawPSG
News Summary - Ferran Torres Saves PSG; Dramatic Draw Against Rennes on Debut
Next Story