Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകഷ്​ടകാലം തീരാതെ...

കഷ്​ടകാലം തീരാതെ ലിവർപൂൾ; ത്രില്ലർ പോരിൽ ലിവറൂരി യുനൈറ്റഡ്​

text_fields
bookmark_border
കഷ്​ടകാലം തീരാതെ ലിവർപൂൾ; ത്രില്ലർ പോരിൽ ലിവറൂരി യുനൈറ്റഡ്​
cancel

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ബദ്ധവൈരികളായ ചെങ്കുപ്പായക്കാർ എഫ്​.എ കപ്പിൽ പോരിനിറങ്ങിയപ്പോൾ വിജയം മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം. കൊണ്ടും കൊടുത്തും പരസ്​പരം പോരടിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്കായിരുന്നു യുനൈറ്റഡിന്‍റെ വിജയം. പ്രീമിയർ ലീഗിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഒരു വിജയം പോലുമില്ലാത്ത ലിവർപൂളിന്​ ഈ പരാജയം ഇരുട്ടടിയായി​.

ഇരുടീമുകളും ആക്രമണോത്സുക ഫുട്​ബാൾ കാഴ്ചവെച്ച മത്സരത്തിൽ 18ാം മിനുറ്റിൽ മുഹമ്മദ്​ സലാഹിന്‍റെ ചിപ്​ ഗോളിലൂടെ ലിവർപൂളാണ്​ മുന്നിൽ കയറിയത്​. 26ാം മിനുറ്റിൽ മേസൺ ഗ്രീൻവുഡിലൂടെ യുനൈറ്റഡ്​ തിരിച്ചടിച്ചു.

ഇടവേളക്ക്​ ശേഷവും വീറുറ്റപോരാട്ടത്തിനാണ്​ ഓൾഡ്​ ട്രാഫോഡ്​ സാക്ഷ്യം വഹിച്ചത്​. 48ാം മിനുറ്റിൽ പന്തുമായി ലിവർപൂൾ ബോക്​സിലേക്ക്​ ഓടിക്കയറിയ മാർകസ്​ റാഷ്​ഫോഡ്​ അനായാസം​ വലകുലുക്കിയതോടെ യുനൈറ്റഡ്​ മുമ്പിലെത്തി. 58ാം മിനുറ്റിൽ സലാഹിന്‍റെ മറുപടി ഗോളുമെത്തിയതോടെ സ്​കോർ വീണ്ടും തുല്യനിലയിൽ.

78ാം മിനുറ്റിൽ പെനൽറ്റി ബോക്​സിന്​ തൊട്ടടുത്ത്​ നിന്നും എഡിസൺ കവാനിയെ ഫാബീഞ്ഞോ വീഴ്​ത്തിയതിന്​ യുനൈറ്റഡിന്​ അനുകൂലമായി റഫറി ഫ്രീകിക്ക്​ വിളിച്ചു. കിക്കെടുക്കാനെത്തിയ യുനൈറ്റഡിന്‍റെ സ്റ്റാർ മിഡ്​ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്​ പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക്​ പന്തടിച്ചുകയറ്റിയതോടെ യുനൈറ്റഡ്​ വീണ്ടും മുമ്പിലെത്തി.

തുടർന്ന്​ വീണുകിട്ടിയ ഏതാനും അവസരങ്ങൾ ഗോളാക്കി മാറ്റാൻ സലാഹിനായില്ല. മറുഭാഗത്ത്​ കവാനിയുടെ ഉജ്ജ്വലഹെഡർ ലിവർപൂൾ പോസ്റ്റ്​ബാറിൽ ഉടക്കി മടങ്ങി. മത്സരശേഷം യുനൈറ്റഡ്​ കോച്ച്​ ഒലേ സോൾഷ്യർ തലയുയർത്തി മടങ്ങിയപ്പോൾ എവിടെയാണ്​ ഇക്കുറിയും പിഴച്ചതെന്നറിയാതെയായിരുന്നു ലിവർപൂൾ കോച്ച്​ ​യുർഗൻ ​േക്ലാപ്പിന്‍റെ നിൽപ്പ്​. കഴിഞ്ഞയാഴ്ച പ്രീമിയർ ലീഗിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolFA CUPManchester United FC
Next Story