Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോച്ചിന്​ സമ്മാനമായി...

കോച്ചിന്​ സമ്മാനമായി കിരീടം, ബഫണ്​ വീരോചിത യാത്രയപ്പ്​; ഇറ്റാലിയൻ കപ്പ്​ വീണ്ടും ഷോകേസിലെത്തിച്ച്​ യുവന്‍റസ്​

text_fields
bookmark_border
കോച്ചിന്​ സമ്മാനമായി കിരീടം, ബഫണ്​ വീരോചിത യാത്രയപ്പ്​; ഇറ്റാലിയൻ കപ്പ്​ വീണ്ടും ഷോകേസിലെത്തിച്ച്​ യുവന്‍റസ്​
cancel

ആൻഡ്രിയ പിർലോ, ബഫൺ... ഈ രണ്ട്​ പേർക്ക് വേണ്ടിയായിരുന്നു ഇറ്റാലിയൻ കപ്പിൽ യുവന്‍റസ്​ പന്ത്​ തട്ടിയത്​. ആൻഡ്രിയ പിർലോ എന്ന കോച്ചിന്​ കീഴിൽ ചാമ്പ്യൻസ്​ ലീഗിലും സിരി എയിലും നേട്ടമുണ്ടാക്കാൻ യുവന്‍റസിന്​ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇൗ മോശം പ്രകടനങ്ങളുടെ പാപക്കറ കഴുകികളയുന്നതായിരുന്നു യുവന്‍റസിന്‍റെ അറ്റ്​ലാന്‍റക്കെതിരായ വിജയം. അറ്റ്​ലാന്‍റയെ 2-1ന്​ തകർത്താണ്​ യുവന്‍റസ്​ ഒരിക്കൽ കൂടി ഇറ്റാലിയൻ കപ്പിൽ മുത്തമിട്ടത്​.

ഇരു പകുതികളിലുമായി ഡെജാൻ കുലുസെവസ്​കി, ഫെഡ്രികോ ചീസ എന്നിവരാണ്​ യുവന്‍റസിനായി വലകുലുക്കിയത്​. സീരി എയിൽ ആദ്യ നാല്​ സ്ഥാനങ്ങൾ പോലും നേടാനാവാതെ കിതച്ച ക്രിസ്റ്റ്യാനോ റൊണോൾഡോക്കും സംഘത്തിനും ആശ്വാസം പകരുന്നതാണ്​ കിരീടനേട്ടം.

ഇറ്റലിയുടെ സ്റ്റാർ ഗോൾകീപ്പർ ബഫൺ യുവന്‍റസ്​ കുപ്പായത്തിൽ ഇത്​ അവസാന മത്സരത്തിനാണ്​ ഇറങ്ങിയത്​. തുടക്കത്തിൽ തന്നെ ഗംഭീരസേവുമായി കളം നിറഞ്ഞ ബഫണ്​ വിരോചിതമായ യാത്രയയപ്പ്​ നൽകാനും യുവന്‍റസിന്​ സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juventusitalian cup
News Summary - Federico Chiesa hits winner as Juventus beat Atalanta to take Coppa Italia
Next Story