Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നു മിനിറ്റിനിടെ...

മൂന്നു മിനിറ്റിനിടെ രണ്ടുഗോൾ, ആദ്യം അടിച്ച ബംഗളൂരുവിനെ തിരിച്ചടിച്ച്​ ഗോവ

text_fields
bookmark_border
മൂന്നു മിനിറ്റിനിടെ രണ്ടുഗോൾ, ആദ്യം അടിച്ച ബംഗളൂരുവിനെ തിരിച്ചടിച്ച്​ ഗോവ
cancel

പനാജി: കൊമ്പന്മാരുടെ പോരാട്ടത്തിന്​ ആവേശ സമനില. കൊണ്ടുംകൊടുത്തും നീങ്ങിയ ഐ.എസ്​.എൽ സൂപ്പർ പോരാട്ടത്തിൽ ബംഗളൂരു എഫ്​.സിയെ ഗോവ 2-2ന്​ പിടിച്ചു കെട്ടി. രണ്ടു ഗോളിന്​ പിന്നിട്ടു നിന്നതിനു ശേഷമായിരുന്നു ഗോവയുടെ തിരിച്ചടി.

വിദേശ താരങ്ങൾ തിളങ്ങിയ മത്സരത്തിൽ ബംഗളൂരുവിനായി യുവാനാനും സെലിറ്റൺ സിൽവയും ഗോൾ നേടിയപ്പോൾ, ഗോവക്കായി ഇഗോർ അംഗുലോവാണ്​ തിരിച്ചടിച്ചത്​. മലയാളി താരം മുഹമ്മദ്​ ആഷിഖ്​ കുരുണിയൻ ബംഗളൂരുവിനായി മികച്ച പ്രകടനം പുറത്തെടുത്തു.


തുടക്കം മുതലെ ആവേശകരമായിരുന്നു മത്സരം. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു എഫ്​.സിയും എഡു ബഡിയയുടെ നേതൃത്വത്തിലുള്ള എഫ്​.സി ഗോവയും ഒന്നിനൊന്നു മെച്ചം. രണ്ടു ടീമുകളും അറ്റാക്കിങ്​ ഫുട്​ബാൾ കാഴ്​ചവെച്ചപ്പോൾ, ഇംഗ്ലീഷ്​ പ്രീമിയർ ലീഗിനോളം ആവേശം നിറഞ്ഞതായി മത്സരം.


തുടക്കം മുതലെ ബാൾ പൊസഷനിൽ എഫ്​.സി ഗോവയായിരുന്നു മുന്നിൽ. മനോഹരമായി പാസുമായി ഗോവ കളം വാണു. എന്നാൽ, ഗോളടിച്ചത്​ ബംഗളൂരുവായിരുന്നു. 28ാം മിനിറ്റിൽ ബംഗളൂരുവി​െൻറ ബ്രസീലിയൻ താരം സെലിടൺ സിൽവ ഹെഡറിലൂടെ മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ എറിക്​ പാർതലുവി​െൻറ പാസിൽ പ്രതിരോധ താരം യുവാനാനും ഗോൾ നേടിയതോടെ ബംഗളൂരു കളി വരുതിയിലാക്കി. കളിച്ചിട്ടും ഗോവക്ക്​ നിർഭാഗ്യം വില്ലനാവുമോയെന്ന്​ പലരും കരുതി.

എന്നാൽ, രണ്ടാം പകുതി സമയം നീങ്ങുന്തോറും ഗോവയുടെ വീര്യംകൂടിവന്നു. രണ്ടു ഗോളിന്​ പിന്നിട്ടു നിന്ന ഗോവയുടെ ഉശിരൻ തിരിച്ചുവരവ്​. 66, 69 മിനിറ്റുകളിലായിരുന്നു ഗോവയുടെ തിരിച്ചടി. ഇരു ഗോളുകളും നേടിയത്​ സ്​പാനിഷ്​ താരം ഇഗോൾ അംഗുലോ. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗോൾ ​വഴങ്ങിയതോടെ ബംഗളൂരു ഞെട്ടി.

കളികൈവിടുമെന്ന്​ കരുതിയതോടെ പ്രതിരോധം കനപ്പിക്കാനായിരുന്നു ബംഗളൂരു കോച്ച്​ കാർലസ്​ കഡ്രാട്ട്​ ശ്രമിച്ചത്​. കൊണ്ടു കൊടുത്തും നീങ്ങിയ മത്സരത്തിന്​ ഒടുവിൽ ആവേശ സമനില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fc goabengaluru fcIsl 2020-21
Next Story