Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎന്നും കരുത്തർ -...

എന്നും കരുത്തർ - ഗോ​വ​ൻ യൂ​ത്ത്​ ഫെ​സ്​​റ്റ്​

text_fields
bookmark_border
എന്നും കരുത്തർ - ഗോ​വ​ൻ യൂ​ത്ത്​ ഫെ​സ്​​റ്റ്​
cancel

ലോ​ഗോ​യി​ലെ കാ​ട്ടു​പോ​ത്തി​നെ ഒാ​ർ​മി​പ്പി​ക്കു​ന്ന ക​രു​ത്തു​റ്റ ക​ളി. എ​തി​ർ പ​കു​തി​യി​ലാ​രാ​യാ​ലും ഒ​ന്നു​ഴു​തു​മ​റി​ക്കു​ന്ന വ​ന്യ​മാ​യ ആ​ക്ര​മ​ണ ശൈ​ലി. ഗോ​ള​ടി​ച്ചു കൂ​ട്ടു​ന്ന​തി​ൽ പ​ര​മാ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന മു​ന്നേ​റ്റ നി​ര. ക​ഴി​ഞ്ഞ സീ​സ​ണു​ക​ളി​ൽ സ്​​പാ​നി​ഷ് കോ​ച്ച് സെ​ർ​ജി​യോ ലൊ​ബേ​റ​ക്ക് കീ​ഴി​ൽ ഇ​തെ​ല്ലാ​മാ​യി​രു​ന്നു എ​ഫ്.​സി ഗോ​വ.

പ്ര​തി​രോ​ധ​ത്തി​ൽ കാ​രി​രു​മ്പി‍െൻറ ക​രു​ത്തു​ള്ള സെ​ന​ഗ​ൽ താ​രം മു​ർ​ത​ദ ഫാ​ൾ, ക്യാ​പ്റ്റ​ൻ ലെ​ഫ്റ്റ് വി​ങ് ബാ​ക്ക് മ​ന്ദ​ർ റാ​വു ദേ​ശാ​യി, മ​ധ്യ​നി​ര​യി​ൽ ക​ളി മെ​ന​ഞ്ഞ മൊ​റോ​ക്ക​ൻ പ്ലേ ​മേ​ക്ക​ർ അ​ഹ്മ​ദ് ജാ​ഹു, മു​ന്നേ​റ്റ​ത്തി​ൽ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​തെ എ​തി​ർ​വ​ല നി​റ​ച്ച ഫെ​റാ​ൻ കോ​റോ​യും ഹ്യൂ​ഗോ ബോ​മ​സും. ച​ന്ത​മു​ള്ള കാ​ഴ്​​ച​ക​ളാ​യി​രു​ന്നു അ​വ​സാ​ന സീ​സ​ണി​ൽ ഗോ​വ ആ​രാ​ധ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്.

മാ​നേ​ജ്മെൻറു​മാ​യി ഇ​ട​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ൽ മൂ​ന്നു മ​ത്സ​രം ബാ​ക്കി​യി​രി​ക്കെ പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​ച്ച് ലൊ​ബേ​റ ഇ​ത്ത​വ​ണ മും​ബൈ സി​റ്റി​യി​ലേ​ക്ക് പോ​യ​പ്പോ​ൾ ഇ​വ​രി​ൽ പ​ല​രെ​യും ഒ​പ്പം കൂ​ട്ടി. ഗോ​വ​യു​ടെ ക​ഥ തീ​ർ​ന്നെ​ന്ന് തോ​ന്നി​ച്ചി​ട​ത്തേ​ക്കാ​ണ് 36 കാ​ര​നാ​യ സ്​​പാ​നി​ഷ് താ​രം ഇ​ഗോ​ർ അം​ഗു​ലോ​യു​ടെ വ​ര​വ്.


കോ​റോ​യു​ടെ​യും ഹ്യൂ​ഗോ ബോ​മ​സി‍െൻറ​യും വി​ട​വ് നി​ക​ത്താ​ൻ പോ​ന്ന ഒ​ന്നൊ​ന്ന​ര റീ​പ്ലേ​സ്മെൻറ്!. ക​ഴി​ഞ്ഞ നാ​ല് സീ​സ​ണു​ക​ളി​ലാ​യി 88 ഗോ​ളു​ക​ളും 21 അ​സി​സ്​​റ്റു​ക​ളും അ​ക്കൗ​ണ്ടി​ലു​ള്ള, േപാ​ളി​ഷ് ലീ​ഗ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യ വി​ദേ​ശി. പ്ര​തി​രോ​ധ നി​ര​യി​ലേ​ക്ക് റ​യ​ൽ മ​ഡ്രി​ഡി‍െൻറ യൂ​ത്ത് അ​ക്കാ​ദ​മി പ്രൊ​ഡ​ക്​​ട്​ ഇ​വാ​ൻ ഗാ​രി​ഡോ ഗോ​ൺ​സാ​ല​സി​നെ​യും ആ​സ്​​ട്രേ​ലി​യ​ൻ ലീ​ഗ്​ താ​ര​ം ജെ​യിം​സ് ഡൊ​നാ​ചി​യെ​യും മ​ധ്യ​നി​ര​യി​ലേ​ക്ക് സ്​പെയിനിൽ നിന്നും ആ​ൽ​ബ​ർ േട്ടാ ​നൊ​ഗേ​റ​യെ​യും എ​ത്തി​ച്ച​തോ​ടെ ആ​വ​നാ​ഴി റെ​ഡി.


സെ​ർ​ജി​യോ ലൊ​ബേ​റ​ക്ക് പ​ക​രം ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സ​താ​രം ദും​ഗ, ഡ​ച്ച് കോ​ച്ച് ഗ​സ് ഹി​ഡി​ങ്ക്, ഇം​ഗ്ലീ​ഷ് കോ​ച്ച് സ്വെ​ൻ ഗൊ​രാ​ൻ എ​റി​ക്​​സ​ൺ തു​ട​ങ്ങി ലോ​ക ഫു​ട്ബാ​ളി​ലെ ത​ന്നെ വ​മ്പ​ൻ കോ​ച്ചു​മാ​ർ എ​ഫ്.​സി ഗോ​വ​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും 39 കാ​ര​നാ​യ സ്​​പാ​നി​ഷ് പ​രി​ശീ​ല​ക​ൻ യു​വാ​ൻ ഫെ​റാ​ണ്ടോ​യെ​യാ​ണ് മാ​നേ​ജ്മെൻറ് പ​രി​ഗ​ണി​ച്ച​ത്. ത​ദ്ദേ​ശീ​യ​രാ​യ ക​ളി​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ഇ​ടം ന​ൽ​കുേ​മ്പാ​ഴും സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ഗോ​വ​ൻ ടീം ​കാ​ഴ്​​ച​വെ​ക്കു​ന്നു എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല. നി​ല​നി​ർ​ത്തി​യ ഏ​ക വി​ദേ​ശ​താ​രം എ​ഡു ബേ​ഡി​യ​യാ​ണ് ഇ​നി ക്യാ​പ്റ്റ‍െൻറ ആം ​ബാ​ൻ​ഡ് അ​ണി​യു​ക.


കോ​ച്ച്: യു​വാ​ൻ ഫെ​റാ​ണ്ടോ

െഎ.​എ​സ്.​എ​ൽ ബെ​സ്​​റ്റ്​:

2019- 20 പ്രീ​മി​യ​ർ കി​രീ​ടം

2015, 2018 റ​ണ്ണേ​ഴ്​​സ് അ​പ്

ഗോ​ൾ​കീ​പ്പ​ർ: മു​ഹ​മ്മ​ദ് ന​വാ​സ്, ന​വീ​ൻ കു​മാ​ർ, ഡൈ​ല​ൻ ഡി​സി​ൽ​വ, ശു​ഭം ദാ​സ്

പ്ര​തി​രോ​ധം: െഎ​വാ​ൻ ഗോ​ൺ​സാ​ല​സ് (സ്​​പെ​യി​ൻ), ജെ​യിം​സ് ഡൊ​ണാ​ച്ചി (ആ​സ്​​ട്രേ​ലി​യ), സെ​റി​റ്റ​ൻ ഫെ​ർ​ണാ​ണ്ട​സ്, െഎ​ബം​ബ ധോ​ലി​ങ്, ലി​യാ​ണ്ട​ർ ഡി​കു​ഞ്ഞ, മു​ഹ​മ്മ​ദ് അ​ലി, സാ​ൻ​സ​ൻ പെ​രീ​റ, സെ​റി​നി​യോ ഫെ​ർ​ണാ​ണ്ട​സ്, േസ​വി​യ​ർ ഗാ​മ

മ​ധ്യ​നി​ര: എ​ഡു ബേ​ഡി​യ (സ്​​പെ​യി​ൻ), ഫ്ലാ​ൻ ഗോ​മ​സ്, ജോ​ർ​ജ് ഒാ​ർ​ടി​സ് (സ്​​പെ​യി​ൻ), ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ്, ആ​ൽ​ബ​ർ േട്ടാ ​നൊ​ഗേ​റ (സ്​​പെ​യി​ൻ), ലെ​നി റോ​ഡ്രി​ഗ​സ്, റെ​ഡീം ത​ലാ​ങ്, സെ​യ്​​മി​ൻ​ലെ ദും​ഗ​ൽ, നെ​സ്​​റ്റ​ർ ദി​യാ​സ്, ഫ്രാ​ങ്കി ബോം, ​പ്രി​ൻ​സ്​​റ്റ​ൺ റൊ​ബെ​ല്ലോ, അ​ല​ക്​​സാ​ണ്ട​ർ ജ​സൂ​ര​ജ്, മ​ക്ക​ൻ ചോ​തെ

മു​ന്നേ​റ്റ നി​ര: െഎ​ഗ​ർ അം​ഗു​ലോ (സ്​​പെ​യി​ൻ), ഇ​ഷാ​ൻ പ​ണ്ഡി​ത, ആ​രെ​ൻ ഡി​സി​ൽ​വ, ദേ​വേ​ന്ദ്ര മ​ർ​ഗോ​യ​ങ്കാ​ർ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fc goaIsl 2020-21
Next Story