Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​എ​ഫ്.​സി...

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: യു.​എ.​ഇ ക്ല​ബ്​ അ​ൽ വ​ഹ്​​ദയെ തളച്ച്​ എഫ്.സി ഗോവ

text_fields
bookmark_border
എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: യു.​എ.​ഇ ക്ല​ബ്​ അ​ൽ വ​ഹ്​​ദയെ തളച്ച്​ എഫ്.സി ഗോവ
cancel

ബാം​ബോ​ലിം: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം അ​ങ്ക​ത്തി​ലും ഗോ​ൾ വ​ഴ​ങ്ങാ​തെ ​എ​ഫ്.​സി ഗോ​വ. യു.​എ.​ഇ ക്ല​ബ്​ അ​ൽ വ​ഹ്​​ദ​ക്ക്​ മു​ന്നി​ൽ ഉ​ജ്ജ്വ​ല​മാ​യ പ്ര​തി​രോ​ധ​േ​കാ​ട്ട തീ​ർ​ത്താ​യി​രു​ന്നു ഗോ​വ വീ​ണ്ടും വി​ല​പ്പെ​ട്ട ഒ​രു പോ​യ​ൻ​റു​കൂ​ടി സ്വ​ന്ത​മാ​ക്കി​യ​ത്. ഗ്രൂ​പ്​ 'ഇ'​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഖ​ത്ത​ർ ക്ല​ബ്​ അ​ൽ റ​യ്യാ​നെ​തി​രെ​യും ഗോ​വ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പി​ടി​ച്ചി​രു​ന്നു.

ക​ളി​യു​ടെ മു​ഴു​സ​മ​യ​വും ഇ​ടം വ​ലം വി​ങ്ങു​ക​ളി​ൽ​നി​ന്നും ഗോ​വ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക്​ ഷോ​ട്ടു​ക​ൾ പാ​യി​ച്ച ഉ​മ​ർ മാ​ഹി​റി​നും ഖ​ലി​ൽ ഇ​ബ്രാ​ഹി​മി​ക്കും മു​ന്നി​ൽ നെ​ഞ്ചു​വി​രി​ച്ചു നി​ന്ന ഗോ​ൾ കീ​പ്പ​ർ ധീ​ര​ജ്​ സി​ങ്ങാ​ണ്​ ആ​ത​ി​ഥേ​യ​രെ കാ​ത്ത​ത്.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ലും ഗോ​വ മു​ന്നേ​റ്റം പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ക​ളി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ത​വ​ണ മു​ന്നോ​ട്ടു​ക​യ​റി എ​തി​ർ ഗോ​ൾ​മു​ഖ​ത്ത് ഗോ​ള​വ​സ​രം ഒ​രു​ക്കി. ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സി​നും ജോ​ർ​ജ്​ ഓ​ർ​ടി​സി​നും ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ പ​ല​പ്പോ​ഴും ഗോ​ളു​ക​ൾ ന​ഷ്​​ട​മാ​യ​ത്. ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഗോ​വ ചൊ​വ്വാ​ഴ്​​ച ഇ​റാ​ൻ ക്ല​ബ്​ പെ​ർ​സ​പോ​ളി​സി​നെ നേ​രി​ടും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച ഇ​റാ​ൻ ക്ല​ബാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FC GoaAl Wahda
News Summary - FC Goa hold Al Wahda to goalless draw
Next Story