Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയും സുവാരസും ഇറങ്ങിയിട്ടും മയാമി തോറ്റു

text_fields
bookmark_border
മെസ്സിയും സുവാരസും ഇറങ്ങിയിട്ടും മയാമി തോറ്റു
cancel

ഫ്ലോറിഡ: എം.എൽ.എസ് പ്രീ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിക്കാനാകാതെ ഇന്റർമയാമി. ലയണൽ മെസ്സിയും ലൂയിസ് സുവാരസുമടങ്ങുന്ന വമ്പൻ താരങ്ങൾ അണിനിരന്നിട്ടും എഫ്.സി ഡല്ലാസുമായുള്ള സൗഹൃദ പോരാട്ടത്തിൽ ഒരു ഗോളിന് കീഴടങ്ങി. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ എൽസാൽവഡോറുമായി ഗോൾ രഹിത സമനിലയിലായിരുന്നു.

ഡല്ലാസിന്റെ തട്ടകമായ കോട്ടൺ ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ ജീസസ് ഫെരേറയാണ് ഡല്ലാസിനെ മുന്നിലെത്തിക്കുന്നത്. തുടർന്ന് 90 മിനിറ്റും കളംനിറഞ്ഞ് കളിച്ചിട്ടും ഡല്ലാസിന്റെ വലകുലുക്കാൻ മയാമിക്കായില്ല.

മെസ്സി, സുവാരസ്, ജോഡി ആൽബ, സെർജിയോ ബുസ്ക്വറ്റ്സ് തുടങ്ങിയ വൻതാരനിര ആദ്യ ഇലവനിൽ ഉണ്ടായിട്ടും മയാമിയെ FC Dallas 1-0 Inter Miami CF. മയാമിയുടെ അടുത്ത പ്രീ സീസൺ സൗഹൃദ പോരാട്ടം ഈ മാസം 29 ന് സൗദി കരുത്തരായ അൽഹിലാലുമായാണ്. ഫെബ്രുവരി ഒന്നിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റുമായുള്ള പോരാട്ടം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FC Dallas 1-0 Inter Miami CF
Next Story