വിയർത്തു ജയിച്ച് ബാഴ്സലോണ
text_fieldsമഡ്രിഡ്: ഫുൾടൈമിൽ രണ്ട് പെനാൽറ്റി പാഴാക്കി. ശേഷം, അധിക സമയത്തെ അങ്കത്തിൽ 2-0ത്തിന് ജയിച്ച് ബാഴ്സലോണ കിങ്സ് കപ്പ് (കോപ ഡെൽറെ) പ്രീക്വാർട്ടറിൽ. മൂന്നാം ഡിവിഷൻ ക്ലബായ യു.ഇ കൊർനെല്ലക്ക് മുന്നിലാണ് മെസ്സിയില്ലാത്ത ബാഴ്സലോണ വിയർത്തു ജയിച്ചത്. കളിയുടെ 39ാം മിനിറ്റിൽ മിറാലം പ്യാനികും 80ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയും എടുത്ത പെനാൽറ്റി ഷോട്ടുകളെ തടഞ്ഞിട്ട് കൊർനെല്ല ഗോളി റാമോൺ യുവാൻ ബാഴ്സലോണയെ വിറപ്പിച്ചു.
തുടർന്ന് കളി അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് കറ്റാലൻമാർ ആശ്വസിച്ചത്. 92ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയും എക്സ്ട്രാടൈമിെൻറ ഇഞ്ചുറിയിൽ മാർട്ടിൻ ബ്രാത്വെയ്റ്റും നേടിയ ഗോളുകളിലൂടെ റയൽ മഡ്രിഡിന് സമാനമായ അട്ടിമറി തോൽവിയിൽനിന്നും ബാഴ്സലോണ കഷ്ടിച്ച് രക്ഷപ്പെട്ടു.
സൂപ്പർകപ്പ് ഫൈനലിലെ ഫൗളിെൻറ പേരിൽ രണ്ടു മത്സരങ്ങളിൽ വിലേക്കർപ്പെടുത്തപ്പെട്ട മെസ്സിയില്ലാതെയാണ് ബാഴ്സ കളത്തിലിറങ്ങിയത്. ഗ്രീസ്മാൻ, ബ്രാത്വെയ്റ്റ്, ട്രിൻകാവോ കൂട്ടായിരുന്നു െപ്ലയിങ് ഇലവനിൽ ആക്രമണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

