Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എം വിജയന്​ പിറന്നാൾ...

ഐ.എം വിജയന്​ പിറന്നാൾ ആശംസകൾ നേർന്ന്​ സാവിയും ചെൽസിയും VIDEO

text_fields
bookmark_border
ഐ.എം വിജയന്​ പിറന്നാൾ ആശംസകൾ നേർന്ന്​ സാവിയും ചെൽസിയും VIDEO
cancel

​​െകാച്ചി: ഇന്ത്യൻ ഫുട്​ബാൾ ഇതിഹാസം ഐ.എം വിജയന്​ പിറന്നാൾ ആശംസകൾ നേർത്ത്​ സ്​പാനിഷ്​ ഇതിഹാസം സാവി ഹെർണാണ്ടസ്​. ഖത്തറിൽ അൽസദ്ദ്​ ക്ലബിന്‍റെ പരിശീലകനായ സാവി ഐ.എം വിജയന്‍റെ പേരു പതിപ്പിച്ച ജഴ്​സിയോടൊപ്പം വിഡിയോ പോസ്റ്റ്​ ചെയ്​താണ്​ ആശംസകൾ അറിയിച്ചത്​. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.എം വിജയന്​ ചെൽസി ഫുട്​ബാൾ ക്ലബും പിറന്നാൾ ആശംസകൾ നേർന്നു. 52ാം പിറന്നാളാണ്​ വിജയൻ ഞായറാഴ്ച ആഘോഷിക്കുന്നത്​.

ഇന്ത്യൻ ഫുട്​ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ വിജയൻ നീലക്കുപ്പായത്തിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്​. 1989ൽ ഇന്ത്യക്കായി അരങ്ങേറിയ വിജയൻ 2003വരെ രാജ്യത്തിനായി പന്തുതട്ടി. 1999 സാഫ്​ കപ്പിൽ ​ഭൂട്ടാനെതിരെ 12ാം സെക്കന്‍റിൽ നേടിയ ഗോൾ ലോകഫുട്​ബാളിലെത്തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ്​. ആൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷന്‍റെ മികച്ച കളിക്കാരനായി മൂനുതവണ തെരഞ്ഞെടുക്കപ്പെട്ട വിജയൻ 2003ൽ അർജുന അവാർഡ്​ സ്വന്തമാക്കിയിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IM VijayanXavi Hernandez
News Summary - FC Barcelona legend Xavi Hernandez wishes Indian football icon IM Vijayan
Next Story