അർജന്‍റീന ജയിച്ചപ്പോൾ ഈ വീട്ടിൽ ബിരിയാണി വിളമ്പി പിതാവ്; 'ഡാർക്ക് സീനി'ൽ മകൻ
text_fieldsപന്നിവേലിച്ചിറയിലെ അർജന്‍റീനയുടെ ബ്രസീലിന്‍റെയും ജേഴ്സിയുടെ നിറമടിച്ച വീട്ടിൽ മോനച്ചനും ജോമോനും
പത്തനംതിട്ട: 'ഇനി ഈ വീട്ടിൽ അർജന്‍റീനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'-മല്ലപ്പുഴശ്ശേരി പന്നി വേലിച്ചിറയിലെ ചിറയിൽ വീട്ടിൽ യേശുദാസ് സേവ്യറിന്‍റെ (മോനച്ചൻ) മകൻ ജോമോൻ പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം, കടുത്ത ബ്രസീൽ ഫാൻ ആയ ജോമോൻ ഇപ്പോൾ അത്ര സങ്കടത്തിലാണ്. കാരണം മറ്റൊന്നുമല്ല. പിതാവ് മോനച്ചൻ കട്ട അർജന്‍റീന ഫാൻ ആണ്. അതും പോേട്ടന്ന് വെക്കാം. ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കിരീടം അർജൻറീനയുടെ നീലപ്പട സ്വന്തമാക്കിയപ്പോൾ മോനച്ചൻ ബിരിയാണി വിളമ്പിയാണ് ആഹ്ലാദത്തിൽ പങ്കെടുത്തത്. ഇതെല്ലാം കണ്ട് സങ്കടം സഹിക്കാനാവാതെ മറുവശത്ത് വിഷമിച്ച് നിൽക്കാനേ ജോമോന് കഴിഞ്ഞുള്ളു.
ഫുട്ബാൾ ജ്വരം മൂത്ത് വീട് തന്നെ ഇരു ടീമിെൻറയും ജേഴ്സിയുടെ നിറംപൂശി ശ്രദ്ധ നേടിയ പിതാവും മകനുമാണിത്. ആവേശം മൂത്ത് ഇവർ ഒരാഴ്ച മുമ്പ് വീടിെൻറ മുൻവശം പകുതി വീതം സ്ഥലത്ത് ഇരു ടീമുകളുടെയും ജേഴ്സിയുടെ ചായം പൂശുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ തന്നെ ആവേശത്തോടെ ടി.വിക്ക് മുന്നിലായിരുന്നു ഇരുവരും. കളി കാണാൻ കൂട്ടുകാരും എത്തിയിരുന്നു. ബ്രസീൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോമോൻ പറയുന്നു. 'നിർഭാഗ്യമെന്ന് പറഞ്ഞാൽ മതി. നെയ്മറുടെ കരച്ചിൽ മനസ്സിൽ വിങ്ങലായി നിൽക്കുകയാണ്' -ജോമോൻ പറഞ്ഞു. നല്ല കളിയായിരുന്നുവെന്നും അർജൻറീന വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ടായിരുന്നുവെന്നുമായിരുന്നു മോനച്ചന്‍റെ പ്രതികരണം. വിജയാഘോഷത്തിെൻറ ഭാഗമായി ഉച്ചക്ക് വീട്ടിൽ വന്നവർക്കെല്ലാം വയർ നിറച്ച് ബിരിയാണി നൽകിയാണ് മോനച്ചൻ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

