Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധകരെ നിരാശരാക്കിയില്ല; സ്വന്തം നാട്ടിൽ ഹാട്രിക് വിജയത്തോടെ ഗോകുലം

text_fields
bookmark_border
ആരാധകരെ നിരാശരാക്കിയില്ല; സ്വന്തം നാട്ടിൽ ഹാട്രിക് വിജയത്തോടെ ഗോകുലം
cancel
camera_alt

ഗോഗുലം കേരള എഫ്.സിയും രാജസ്ഥാൻ യുനൈറ്റഡ് എഫ്.സിയും തമ്മിലെ മത്സരത്തിൽനിന്ന്

മലപ്പുറം: സ്വന്തം മൈതാനത്ത് 'മലബാറിയൻസി'ന്‍റെ കളി കാണാനെത്തിയ ആരാധകർക്ക് ഗോകുലം കേരളയുടെ ഹാട്രിക് സമ്മാനം.പയ്യനാട് സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും എതിരാളികളെ പരാജയപ്പെടുത്തിയാണ് ഗോകുലം വിജയ യാത്ര തുടർന്നത്.

ബുധനാഴ്ച നടന്ന മത്സരത്തിൽ ഡൽഹി സുദേവ എഫ്.സിയെയും നവംബർ 12ന് ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിനെയും ഗോകുലം പരാജയപ്പെടുത്തിയിരുന്നു.സുദേവ ഡൽഹി എഫ്‌.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് മലബാറിയൻസ് രാജസ്ഥാനെതിരെ തിങ്കളാഴ്ച ബൂട്ടണിഞ്ഞത്. എന്നാൽ, പ്രതീക്ഷിച്ച കളി പുറത്തെടുക്കാനായില്ലെങ്കിലും ലഭിച്ച സുവർണവസരം ഗോളാക്കിയാണ് ആതിഥേയർവിജയ കൊടി പാറിച്ചത്.

മുൻ മത്സരങ്ങളിലെ പോലെ മുന്നേറ്റ താരം ശ്രീകുട്ടൻ ഒരു ഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച് കളിയിലെ താരമായി. സീസണിന്‍റെ തുടക്കത്തിൽ തുടർച്ചയായ രണ്ട് വിജയത്തിനുശേഷം ഗോകുലം കുറച്ച് പിന്നോട്ടുപോയെങ്കിലും കഴിഞ്ഞമത്സരങ്ങളിൽ പഴയ ഊർജം വീണ്ടെടുത്ത് ഇക്കുറിയും ചാമ്പ്യന്മാരാകുമെന്ന സന്ദേശമാണ് നൽകുന്നത്.

ഏഴ് മത്സരങ്ങളിൽനിന്ന് 14 പോയന്‍റോടെ രണ്ടാം സ്ഥാനത്തുള്ള ഗോകുലം വ്യാഴാഴ്ച നെരോകോ എഫ്.സിക്കെതിരെ പന്തു തട്ടും. റിയൽ കാശ്മീരിനോടും മുംബൈ കെൻക്രെ എഫ്.സിയോടും സമനിലയിൽ പിരിഞ്ഞ ഗോകലും ശ്രീനിഥി ഡെക്കാനെതിരെ മാത്രമാണ് തോൽവി വഴങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fans were not disappointed; Gokulam with a hat-trick win at home
Next Story