Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാഴ്​സയെ ആരാധകർ...

ബാഴ്​സയെ ആരാധകർ കൈവി​​​ട്ടോ?; ടിക്കറ്റുകൾ വിറ്റുതീർന്നില്ല, കാമ്പ്​നൗവിൽ ആളൊഴിഞ്ഞു

text_fields
bookmark_border
ബാഴ്​സയെ ആരാധകർ കൈവി​​​ട്ടോ?; ടിക്കറ്റുകൾ വിറ്റുതീർന്നില്ല, കാമ്പ്​നൗവിൽ ആളൊഴിഞ്ഞു
cancel

ബാഴ്​സലോണ: കാറ്റലോണിയൻ ദേശീയതയുടെ പ്രതീകവും ലോകത്തെ മുൻനിര ക്ലബുകളിലൊന്നുമായ ബാഴ്​സലോണയെ ആരാധകർ കൈവിടുന്നുവോ?. ഹോംഗ്രണ്ടായ കാമ്പ്​നൗവിൽ ഗാലറികൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന്​​ സ്​പാനിഷ്​ മാധ്യമമായ മാർക റി​േപ്പാർട്ട്​ ചെയ്യുന്നു. ക്ലബിന്‍റെ ഓമനപുത്രൻ ലയണൽ മെസ്സിയുടെ പടിയിറക്കവും ​തുടർതോൽവികളും ബാഴ്​സ​യുടെ ജനപ്രീതി ഇടിച്ചുവെന്നാണ്​ വിലയിരുത്തൽ.

ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിൽ വെറും 37,278 കാണികൾ മാത്രമാണ്​ ഗാലറിയിലെത്തിയത്​. റയൽമാഡ്രിഡുമായുള്ള എൽക്ലാസികോ മത്സരത്തിന്​ 86,000 പേരെത്തിയിരുന്നു. എങ്കിലും 14,000 ത്തോളം ടിക്കറ്റുകൾ അന്നും വിറ്റുപോയിരുന്നില്ല. ടിക്കറ്റുകൾക്ക്​ 50 ശതമാനം കിഴിവ്​ നൽകിയിട്ടും വലൻസിയക്കും ഡൈനാമോ കീവിനുമെതിരായ മത്സരത്തിൽ 5000ത്തിൽ താഴെ മാത്രമാണ്​ ആളുകളെത്തിയത്​.

എന്നാൽ കോവിഡ്​ മഹാമാരിയും അതുമൂലം ടൂറിസ്​റ്റുകളുടെ വരവ്​ നിലച്ചതും കാണികളുടെ എണ്ണം കുറച്ചതായാണ്​ ബാഴ്​സ വിലയിരുത്തുന്നത്​. അലാവസിനെതിരായ മത്സരത്തിൽ കാണികൾ കുറയാൻ കാരണം അന്ന്​ പെയ്​ത ശക്തമായ മഴയാണെന്നും അവർ വിലയിരുത്തുന്നു.

മോശം പ്രകടനത്തെ തുടർന്ന്​ കോച്ച്​ റൊണാൾഡ്​ കൂമാനെ ബാഴ്​സ പുറത്താക്കിയിരുന്നു. സഹ പരിശീലകനായി ടീമിലുണ്ടായിരുന്ന സെർജി ബാർയുവാനാണ്​ ടീമിന്‍റെ താൽക്കാലിക ചുമതല. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു ജയങ്ങൾ​ മാത്രമുള്ള ബാഴ്​സ 16 പോയന്‍റുമായി ഒമ്പതാം സ്​ഥാനത്താണ്​. ആദ്യ സ്​ഥാനത്തുള്ള റയൽ മഡ്രിഡുമായി എട്ട്​ പോയന്‍റ്​ കുറവ്​ ! ഇതോടെ പുതിയ കോച്ച്​ എത്തിയാലും കിരീടപ്പോരാട്ടത്തിലേക്ക്​ തിരിച്ചുവരവ്​ ബാഴ്​സലോണക്ക്​ വിദൂരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Camp NouBarcelona
News Summary - Fans turn their back on Barcelona: Only 37,278 at Camp Nou
Next Story