അർജന്റീനയിൽ ഫുട്ബാൾ മൽസരത്തിനിടെ അക്രമം. പത്തുപേർക്ക് പരിക്ക്, 90 പേർ അറസ്റ്റിൽ, മൽസരം ഉപേക്ഷിച്ചു
text_fieldsബ്വേനസ് ഐറിസ്: ലിബർട്ടഡോറസ് ഡെ അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശിക ഫുട്ബാൾ ലീഗ് മൽസരമായ കോപ സുഡാമേരിക്കാനയിൽ അർജന്റീനൻ ക്ലബായ ഇൻഡിപെൻഡെയും യുനിവേഴസിഡാഡ് ഡേ ചിലിയും തമ്മിലുള്ള മൽസരത്തിനിടെയായിരുന്നു സംഭവം.
കളി തുടങ്ങി സന്ദർശക ടീം ആദ്യ ഗോളടിച്ചതോടെ ആരാധകർ പരസ്പരം പോർവിളി തുടങ്ങി. പ്രകോപനം പിന്നീട് കൂട്ടയിടിയിലേക്കും വസ്‍ത്രങ്ങൾ വലിച്ചു കീറുകയും കസേര പറിച്ചെടുത്ത് അടിക്കുകയുമായിരുന്നു. മൽസരത്തിന്റെ പകുതിയിൽ ഓരോ ഗോളുകൾ അടിച്ചപ്പോഴേക്കും സന്ദർശകരായ ചിലിയൻ ടീമിന്റെ ആരാധകരെ കല്ലും കുപ്പികളുംവെച്ച് എറിഞ്ഞോടിക്കുകയായിരുന്നു. ഗാലറിയിൽ നിന്ന് ആളുകൾ താഴേക്ക് ചാടുകയും ചെയ്തു.
ലീഗിലെ കഴിഞ്ഞ മൽസരത്തിൽ അർജന്റീനിയൻ ടീം പരാജയപ്പെട്ടിരുന്നു. മൽസരം ആരംഭിച്ച് ചിലിയൻ ടീം ആദ്യ ഗോൾ നേടിയയതു മുതൽ അർജന്റീനിയൻ ആരാധകർ പ്രകോപിതരാവുകയായിരുന്നു. ചിലിയൻ ആരാധകർക്കുനേരെ അസഭ്യവർഷവുമായി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് നടന്ന ആക്രമണത്തിലാണ് പത്തോളംപേർക്ക് പരിക്കേറ്റതും 90 ഓളം പേരെ അറസ്റ്റ് ചെയ്തതും.
കല്ലേറിനിടക്കുനിന്ന് ഒരു സ്റ്റൺ ഗ്രനേഡും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൽസരത്തിന്റെ നാൽപത്തിയെട്ടാം മിനിറ്റിൽ ലോങ് വിസിലടിച്ച് മൽസരം അവസാനിപ്പിക്കുകയും പിന്നീട് മൽസരം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു. ആദ്യപാദത്തിൽ സന്ദർശകരായ ചിലിയൻ ടീം 1-0 ത്തിന് മുന്നിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

