Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീ​ഴ്​​ച​ക്കി​ടെ...

വീ​ഴ്​​ച​ക്കി​ടെ കി​മ്മി​ഷ്​ മാ​ജി​ക്​; ഒ​റി​ജി​ന​ലോ 'വ്യാ​ജ​നോ'?

text_fields
bookmark_border
german cup
cancel
camera_alt

ഡോ​ർ​ട്​​മ​ണ്ടി​നെ​തി​രെ ബ​യേ​ൺ താ​രം കി​മ്മി​ഷി​െൻറ ഗോ​ൾ

​മ്യൂ​ണി​ക്​: ഒ​രി​ക്ക​ൽ ഗോ​ളി ത​ടു​ത്തി​ട്ട്​ തി​രി​ച്ചു​വ​ന്ന പ​ന്ത്​ വീ​ഴു​ന്ന​തി​നി​ടെ കാ​ലു​കൊ​ണ്ട്​ വ​ല​യു​ടെ മോ​ന്താ​യ​ത്തി​ലേ​ക്ക്​ പാ​യി​ച്ച്​ നേ​ടി​യ അ​സാ​ധ്യ ഗോ​ളി​നെ​യും ഗോ​ളി​നു​ട​മ ജോ​ഷ്വ കി​മ്മി​ഷി​നെ​യും ചൊ​ല്ലി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കാ​ൽ​പ​ന്ത്​ ലോ​ക​ത്തെ ചേ​രി​തി​രി​ഞ്ഞ ച​ർ​ച്ച. ജ​ർ​മ​ൻ സൂ​പ്പ​ർ ക​പ്പി​ൽ ഡോ​ർ​ട്​​മ​ുണ്ടി​നെ​തി​രെ ഫൈ​ന​ൽ പോ​രാ​ട്ടം സ​മ​നി​ല​യി​ലേ​ക്ക്​ നീ​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു കി​മ്മി​ഷ്​ മാ​ജി​ക്.

82ാം മി​നി​റ്റി​ൽ കൗ​ണ്ട​ർ അ​റ്റാ​ക്കി​ൽ മ​ധ്യ​നി​ര​യി​ൽ​നി​ന്ന്​ കി​ട്ടി​യ പ​ന്തു​മാ​യി അ​തി​വേ​ഗം കു​തി​ച്ച താ​രം പോ​സ്​​റ്റി​ലേ​ക്ക്​ നി​റ​യൊ​ഴി​ച്ച​ത്​ ഡോ​ർ​ട്​​മ​ുണ്ട്​ ഗോ​ളി മാ​ർ​വി​ൻ ഹി​റ്റ്​​സ്​ ത​ടു​ത്തി​ട്ടു. തി​രി​ച്ചു​വ​ന്ന പ​ന്ത്​ നേ​രെ​യെ​ത്തി​യ​ത്​ ഓ​ട്ട​ത്തി​നി​ടെ മു​ന്നോ​ട്ടു​വീ​ണ​ു​പോ​യ 25കാ​ര​െൻറ കാ​ലു​ക​ളി​ൽ. ബോ​ധ​പൂ​ർ​വ​മോ അ​ല്ലാ​തെ​യോ കാ​ലി​െൻറ ച​ല​നം കൃ​ത്യ​മാ​യ​പ്പോ​ൾ ഇ​ത്ത​വ​ണ പ​ന്ത്​ വ​ല തൊ​ട്ടു.

ബ​യേ​ണി​ന്​ വി​ജ​യ​വും 2020ലെ ​അ​ഞ്ചാം കി​രീ​ട​വും. ഗോ​ളി​ൽ എ​തി​ർ​ഗോ​ളി ഹി​റ്റ്​​സ്​ മാ​ത്ര​മ​ല്ല, സ​ഹ​താ​ര​ങ്ങ​ൾ പോ​ലും മി​ഴി​ച്ചു​നി​ന്നു. മാ​ന്ത്രി​ക കാ​ലു​ക​ളെ വാ​ഴ്​​ത്തി​യും 'പെ​ര​ച്ച​നെ'​ന്ന്​ വി​ധി​യെ​ഴു​തി​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ കി​മ്മി​ഷി​നു പി​ന്നാ​ലെ​യാ​യി. പാ​ദ​വി​ന്യാ​സ​ത്തി​െൻറ കൃ​ത്യ​ത പ​റ​ഞ്ഞും വീ​ഴ്​​ച​യു​ടെ ആ​ഘാ​തം ആ​രോ​പി​ച്ചും ഇ​പ്പോ​ഴും തീ​ർ​ന്നി​ട്ടി​ല്ല ​ഈ '​ഗോ​ൾ ച​ർ​ച്ച'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bayern munichgerman cup
News Summary - Fall te kimmish magic; Original or 'fake'?
Next Story