Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി തിരൂരിൽ...

സന്തോഷ് ട്രോഫി തിരൂരിൽ മത്സരത്തിന്​ സൗകര്യമൊരുക്കും –നഗരസഭ ചെയർപേഴ്സൻ

text_fields
bookmark_border
Santosh Trophy
cancel

തി​രൂ​ർ: രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ലെ മ​ത്സ​രം ന​ട​ത്താ​ൻ ഓ​ൾ ഇ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​എ​ഫ്.​എ​ഫ്) പ്ര​തി​നി​ധി​ക​ൾ നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

മ​ത്സ​രം ന​ട​ത്താ​ൻ എ.​ഐ.​എ​ഫ്.​എ​ഫ് ത​യാ​റാ​യാ​ൽ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ ത​യാ​റാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. നേ​ര​േ​ത്ത തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച എ.​ഐ.​എ​ഫ്.​എ​ഫ് പ്ര​തി​നി​ധി​ക​ൾ ടോ​യ്​​ല​റ്റ്, ക​ളി​ക്കാ​ർ​ക്കു​ള്ള ഡ്ര​സി​ങ് റൂം, ​ഗാ​ല​റി സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ഗ​ര​സ​ഭ എ​ത്ര​യും പെ​ട്ടെ​ന്ന് ഒ​രു​ക്കി​യാ​ൽ ഒ​രു മ​ത്സ​ര​ത്തി​ന് തി​രൂ​രി​നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

സൗ​ക​ര്യം ഒ​രു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​തി​നി​ധി​ക​ളോ​ട് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​രാ​മ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ന​ഗ​ര​സ​ഭ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രൂ​രി​ന് വേ​ദി ന​ഷ്​​ട​മാ​വു​മെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തേ​സ​മ​യം, തി​രൂ​രി​ലെ സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​രം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും എ.​ഐ.​എ​ഫ്.​എ​ഫ് പ്ര​തി​നി​ധി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh Trophytirur
News Summary - Facilitates Santosh Trophy match - Tirur Municipal Chairperson
Next Story