Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്.എ കപ്പ്: സിറ്റി...

എഫ്.എ കപ്പ്: സിറ്റി നാലാം റൗണ്ടിൽ; ബേൺലിക്ക് തോൽവി

text_fields
bookmark_border
എഫ്.എ കപ്പ്: സിറ്റി നാലാം റൗണ്ടിൽ; ബേൺലിക്ക് തോൽവി
cancel

ല​ണ്ട​ൻ: ദു​ർ​ബ​ല​രെ എ​തി​രാ​ളി​ക​ളാ​യി കി​ട്ടി​യ​പ്പോ​ൾ അ​വ​സ​രം മു​ത​ലാ​ക്കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. എ​ഫ്.​എ ക​പ്പ് മൂ​ന്നാം റൗ​ണ്ടി​ൽ സ്വി​ൻ​ഡ​ൻ സി​റ്റി​യെ​യാ​ണ് ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് പ്രീ​മി​യ​ർ ലീ​ഗ് ഒ​ന്നാം സ്ഥാ​ന​ക്കാ​ർ മു​ക്കി​യ​ത്.

14ാം മി​നി​റ്റി​ൽ ബെ​ർ​ണാ​ഡോ സി​ൽ​വ​യാ​ണ് ഗോ​ള​ടി മേ​ളം തു​ട​ങ്ങി​യ​ത്. ഗ​ബ്രി​യേ​ൽ ജീ​സ​സ് (28ാം മി​നി​റ്റ്), ഇ​ൽ​കെ ഗു​ണ്ടൊ​ഗ​ൻ (59), കോ​ൾ പാ​മ​ർ (82) എ​ന്നി​വ​ർ പ​ട്ടി​ക തി​ക​ച്ചു. ലീ​ഗി​ൽ 72 സ്ഥാ​നം താ​ഴെ​യാ​യി​ട്ടും സി​റ്റി​ക്കെ​തി​രെ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ച് ഹാ​രി മ​ക്​​കേ​ർ​ഡി സ്വി​ൻ​ഡ​ൺ സി​റ്റി​ക്ക് ആ​ശ്വാ​സം ന​ൽ​കി. നി​ല​വി​ൽ നാ​ലാം ലീ​ഗി​ലാ​ണ് സ്വി​ൻ​ഡ​ൺ സി​റ്റി.

മു​ൻ​നി​ര താ​ര​ങ്ങ​ളി​ൽ ഏ​ഴു​പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ന്ന സി​റ്റി​യി​ൽ കോ​ച്ച് പെ​പ് ഗാ​ർ​ഡി​യോ​ള​യും ഇ​തേ കാ​ര​ണ​ത്താ​ൽ പു​റ​ത്താ​ണ്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഹ​ഡ്ൽ​സ്ഫീ​ൽ​ഡ് ടൗ​ൺ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ബേ​ൺ​ലി​യെ വീ​ഴ്ത്തി. മി​ഡ്ൽ​സ്ബ​റോ 3-2ന് ​മാ​ൻ​സ്ഫീ​ൽ​ഡ് ടൗ​ണി​നെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityFA CupSwindon
News Summary - FA Cup: Manchester City beat Swindon
Next Story