Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സി...

മെസ്സി ഉയർന്നു...നെയ്മറും... കാൽപ്പന്താരവം

text_fields
bookmark_border
മെസ്സി ഉയർന്നു...നെയ്മറും...  കാൽപ്പന്താരവം
cancel

കോ​ട്ട​യം: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​​ക​പ്പി​ന്‍റെ ​ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​ണ്​ ജി​ല്ല​യൊ​ട്ടാ​കെ. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​വ​രെ ആ​രാ​ധ​ക​വൃ​ന്ദ​ത്തി​ലു​ണ്ട്. ല​യ​ണ​ൽ മെ​സ്സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ തു​ട​ങ്ങി​യ കാ​ൽ​പ​ന്ത്​ രാ​ജാ​ക്ക​ന്മാ​രു​ടെ ക​ട്ടൗ​ട്ടു​ക​ൾ, ഫ്ല​ക്സു​ക​ൾ തു​ട​ങ്ങി​യ​വ പ​ല​യി​ട​ത്തും ഉ​യ​ർ​ന്നു​​ക​ഴി​ഞ്ഞു.

റോ​ഡ​രി​കു​ക​ളി​ൽ ത​ങ്ങ​ളു​ടെ ഇ​ഷ്ട​ടീ​മി​നെ കു​റി​ച്ചു​ള്ള വ​ർ​ണ​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ബാ​ന​റു​ക​ളും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ടീ​മു​ക​ളു​ടെ ജ​ഴ്​​സി​ക​ളും ന​ഗ​ര​വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. 270 മു​ത​ൽ തു​ട​ങ്ങു​ന്നു ജ​ഴ്​​സി​ക​ളു​ടെ വി​ല. ഓ​ൺ​ലൈ​നാ​യും ഓ​ഫ്​​ലൈ​നാ​യും വി​ൽ​പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. വൈ​ക്കം, കാ​ഞ്ഞി​ര​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, സി.​എം.​എ​സ്​ കോ​ള​ജ്, പു​ല്ല​രി​ക്കു​ന്ന്, ഇ​ല്ലി​ക്ക​ൽ, കീ​ഴു​ക്കു​ന്ന്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ൾ​പ്പെ​ടെ ജി​ല്ല​യു​ടെ നാ​നാ​ഭാ​ഗ​ത്തും ലോ​ക​​ക​പ്പി​ന്‍റെ​ ആ​വേ​ശം അ​ല​യ​ടി​ക്കു​ക​യാ​ണ്.

അ​ർ​ജ​ന്‍റീ​ന-​ബ്ര​സീ​ൽ ടീ​മു​ക​ൾ​ക്കാ​ണ്​ ആ​രാ​ധ​ക​ർ അ​ധി​ക​വും. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും ലോ​ക​​ക​പ്പി​ന്‍റെ പ്ര​ചാ​ര​ണം സ​ജീ​വ​മാ​ണ്. ട്രോ​ളു​ക​ളും പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഡി​യോ​ക​ളു​മാ​യി ആ​രാ​ധ​ക​ർ സ​ജീ​വ​മാ​ണ്. മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നാ​യി ട​ർ​ഫു​ക​ളി​ലും ഗ്രൗ​ണ്ടു​ക​ളി​ലും ​പ്രൊ​ജ​ക്ട​ർ ത​യാ​റാ​ക്കി കാ​ത്തി​രി​പ്പി​ലാ​ണ്​ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - Everywhere is intoxicated by the World Cup
Next Story