Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയിംസ്​ റോഡ്രിഗ്വസ്​...

ജയിംസ്​ റോഡ്രിഗ്വസ്​ ഖത്തർ ക്ലബായ അൽ റയ്യാനിൽ

text_fields
bookmark_border
ജയിംസ്​ റോഡ്രിഗ്വസ്​ ഖത്തർ ക്ലബായ അൽ റയ്യാനിൽ
cancel

ലണ്ടൻ: എവർട്ടണിന്‍റെ കൊളംബിയൻ സൂപ്പർതാരം ജയിംസ്​ റോഡിഗ്വസ്​ ഖത്തർ ക്ലബായ അൽ റയ്യാനുമായി കരാർ ഒപ്പിട്ടു. എത്ര രൂപക്കാണ്​ കരാർ ഒപ്പിട്ടതെന്ന്​ അറിവായിട്ടില്ല. ഇരുക്ലബുകളും വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്​.

2014 ഫുട്​ബാൾ ലോകകപ്പിലെ ടോപ്​ സ്​കോററായ റോഡിഗ്രസിനെ 29 മില്യൺ ഡോളർ നൽകിയാണ്​ എവർട്ടൺ കഴിഞ്ഞവർഷം ടീമിലെത്തിച്ചത്​. റോഡിഗ്രസ്​ റയൽ മാഡ്രിഡിലായിരുന്നപ്പോൾ ടീം കോച്ചായിരുന്ന കാർലോ അഞ്ചലോട്ടി 2020ൽ എവർട്ടൺ കോച്ചായി സ്ഥാനമേറ്റെടുത്തതിന്​ പിന്നാലെയാണ്​ ​റോഡിഗ്രസും ടീമിലെത്തിയത്​​. എന്നാൽ ഈ വർഷം എവർട്ടൺ കോച്ചായി റാഫേൽ ബെനിറ്റസ്​ നിയമിതനായതോടെ റോഡിഗ്രസിന്​ ടീമിന്‍റെ ഫസ്റ്റ്​ ഇലവനിൽ സ്ഥാനം ലഭിക്കാറില്ലായിരുന്നു.

റയൽ മാഡ്രിനായി 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റോഡിഗ്വസിന്​ അവിടെയും നല്ല കാലമല്ലായിരുന്നു. ഇടക്കാലത്ത്​ ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിനായി കളിച്ചിരുന്ന 30കാരൻ ഏറെ പ്രതീക്ഷയോടെയാണ്​ എവർട്ടണിൽ എത്തിയിരുന്നത്​. ഈ വർഷം മെയ്​ 16 ഷെഫീൽഡ്​ യുനൈറ്റഡുമായി നടന്ന മത്സരത്തിലാണ്​ റോഡിഗ്രസ്​ അവസാനമായി എവർട്ടണിനായി പന്തുതട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:James RodriguezAl-Rayyan
News Summary - Everton offload James Rodriguez to Al-Rayyan
Next Story