അവസാന ഹോം മത്സരം ജയിച്ച് സ്റ്റേഡിയത്തിൽനിന്ന് എന്നേക്കുമായി പടിയിറങ്ങി എവർട്ടൺ ഫുട്ബാൾ ടീം
text_fieldsലണ്ടൻ: നീണ്ട 133 വർഷം എവർട്ടൺ ഫുട്ബാൾ ക്ലബ് താരങ്ങളുടെയും ആരാധകരുടെയും ആഹ്ലാദാരവങ്ങൾക്കും സങ്കടങ്ങൾക്കും സാക്ഷിയാവുകയും വിയർപ്പും രക്തവും കണ്ണീരും ഏറ്റുവാങ്ങുകയും ചെയ്ത ഗുഡിസൺ പാർക്കിനോട് വിടചൊല്ലി ടീം.
പുതുതായി നിർമിച്ച ഹിൽ ഡിക്കിൻസൺ സ്റ്റേഡയമാവും അടുത്ത സീസൺ മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന ഹോം മാച്ചിൽ എതിരില്ലാത്ത രണ്ട് ഗോളിന് സതാംപ്റ്റണിനെ തോൽപിച്ചാണ് ഗുഡിസൺ പാർക്കിൽനിന്ന് എവർട്ടൺ ടീമിന്റെ പടിയിറക്കം.
വെയിൻ റൂണി ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ ഗാലറിയിലിരിക്കവെ ഇലിമാൻ എൻഡിയ (6, 45+2) ഗോളുകൾ ആതിഥേയർക്ക് വിജയം സമ്മാനിച്ചു. “ശരിയായ രീതിയിൽ അവസാനിപ്പിക്കേണ്ടത് പ്രധാനമായിരുന്നു” -പരിശീലകൻ ഡേവിഡ് മോയസ് മത്സര ശേഷം പറഞ്ഞു.
37 മത്സരങ്ങളിൽ 45 പോയന്റുമായി 13ാമതാണ് എവർട്ടൻ. 12 പോയന്റുമായി 20ാം സ്ഥാനത്തുള്ള സതാംപ്റ്റൺ ഇതിനകം രണ്ടാം സീസണിലേക്ക് തരം താഴ്ത്തപ്പെട്ടു. 1892 മുതൽ എവർട്ടണിന്റെ ഹോം ഗ്രൗണ്ടാണ് ഗുഡിസൺ പാർക്ക്. ആകെ 2791 മത്സരങ്ങളിൽ പിറന്നത് 5372 ഗോളുകൾ. എവർട്ടണിന്റെ വനിതാ ടീം ഗുഡിസണിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

