Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യൂറോപിനെ ​ത്രില്ലടിപ്പിച്ച്​ കിരീട പോരാട്ടങ്ങൾ; ഇത്തവണ ആരൊക്കെ നേടും? ആരു വീഴും
cancel
Homechevron_rightSportschevron_rightFootballchevron_rightയൂറോപിനെ...

യൂറോപിനെ ​ത്രില്ലടിപ്പിച്ച്​ കിരീട പോരാട്ടങ്ങൾ; ഇത്തവണ ആരൊക്കെ നേടും? ആരു വീഴും

text_fields
bookmark_border

ലണ്ടൻ: ആരൊക്കെ വീണാലും ആരു വാണാലും ലോകം കാതോർക്കുന്ന ആവേശപോരാട്ടങ്ങളാണ് യൂറോപ്യൻ ഫുട്​ബാൾ​. കിരീട നേട്ടങ്ങളുടെ നെറുകെയിലേക്ക്​ ഇനിയേറെയില്ലെന്നിരിക്കെ ​മുൻനിര ലീഗുകളിൽ ആരൊക്കെയാകും ചാമ്പ്യന്മാർ? പൊടിപോലും ബാക്കിനിർത്താതെ മണിക്കൂറുകൾ കൊണ്ട്​ ഇല്ലാതായിപോയ സുപർ ലീഗിന്​ ആദ്യം പേരുനൽകിയ വമ്പന്മാർ തന്നെ ലീഗുകളിലും കിരീടം പിടിക്കുമോ? അതോ വലിയ പേരുകളില്ലാത്തവർ ഇത്തവണ കറുത്ത കുതിരകളാകുമോ?

ലാ ലിഗ

റയലും ബാഴ്​സയും വാഴുന്ന ലാ ലിഗയിൽ ഇടക്കിടെ മിന്നായം പോലെ എത്തി ചാമ്പ്യൻഷിപ്പ്​ ഷെൽഫിലെത്തിക്കാറുള്ള ഡീഗോ സിമിയോണിയുടെ കുട്ടികൾ ഇത്തവണയും പതിവിൻപടി അങ്കം കൊഴുപ്പിച്ച്​ ഒന്നാമതുണ്ട്​. രണ്ടാമതുള്ള റയലുമായി അകലം മൂന്നു പോയി​േന്‍റ ഉള്ളൂവെങ്കിലും പോരാട്ടം ഏറെ മുന്നോട്ടുപോയ ലീഗിൽ കിരീടവുമായേ മടങ്ങൂ എന്ന്​ അത്​ലറ്റികോ മഡ്രിഡ്​ വിശ്വസിക്കുന്നു. എന്നാൽ, ഒരു കളി കുറച്ചുകളിച്ച ബാഴ്​സയും റയലും ഇനിയുള്ള കളികളിൽ കാണാം എന്ന വീറുമായി പോരാട്ടമുഖത്തുണ്ട്​. നാലാമതുള്ള സെവിയ്യക്കു പോലും സാധ്യതകളുടെ കവാടം ചെറുതായി തുറന്നുകിടപ്പുണ്ട്​. ആറു കളികളാണ്​ ബാക്കിയുള്ളത്​, ബാഴ്​സക്ക്​ ഏഴും.

ബുണ്ടസ്​ ലിഗ

ചാമ്പ്യൻസ്​ ലീഗ്​ സെമി കാണ​ാതെ ​പുറത്തായതിന്‍റെ വിഷമം ബുണ്ടസ്​ ലിഗയിൽ തീർക്കുന്ന ബയേൺ തന്നെ ഇത്തവണ ചാമ്പ്യന്മാരാകുമെന്നുറപ്പ്​. രണ്ടാമന്മാരുമായി 10 പോയിന്‍റാണ്​ അകലം. അത്​ ഇനിയും തുടരുകയും ചെയ്യും. അതേ സമയം, എർലിങ്​ ഹാലൻഡും ​േജഡൻ സാ​ഞ്ചോയുമുണ്ടായിട്ടും കരുത്തരായ ​െബാറൂസിയ ഡോർട്​മണ്ട്​ ആദ്യ നാലിൽ പോലും ഇനിയും ഇടമുറപ്പാക്കിയിട്ടില്ല. നാലു കളികൾ ബാക്കിയുള്ളപ്പോൾ അത്രയും പോയിന്‍റ്​ അകലമുണ്ട്​ നാലാമന്മാരുമായി.

സീരി എ

തുടർച്ചയായി 10 കിരീടങ്ങളെന്ന യൂറോപ്യൻ റെക്കോഡായിരുന്നു യുവന്‍റസിന്‍റെ സ്വപ്​നമെങ്കിലും ഇത്തവണ തുടക്കത്തിലേ പാളി. നാലാം സ്​ഥാനത്തേക്കു തള്ളപ്പെട്ട ടീമിന്​ ഇനിയത്​ പിടിക്കാനാകുമെന്ന്​ തോന്നുന്നില്ല. പതിറ്റാണ്ടുകൾക്കിടെ ആദ്യമായി ഇന്‍റർ മിലാൻ കിരീടം മാറോടുചേർക്കുമെന്നാണ്​ സൂചന. രണ്ടാമതുള്ള എ.സി മിലാനുമായി 10 പോയിന്‍റിന്‍റെ അകലം ഇതിനകം നേടിക്കഴിഞ്ഞ ടീം തകർപ്പൻ ഫോമിലുമാണ്​. മറുവശത്ത്​, നാപോളി കൊമ്പുകുലച്ച്​ പിന്നാലെയുള്ളതിനാൽ നാലാം സ്​ഥാനവും ചാമ്പ്യൻസ്​ ലീഗ്​ ബെർത്തും പോലും യുവെ ഇതുവരെ ഉറപ്പിച്ചിട്ടില്ല. രണ്ടു പോയിന്‍റ്​ മാത്രമാണ്​ ഇരുവരും തമ്മിലെ വ്യത്യാസം.

ലീഗ്​ വൺ

ചാമ്പ്യൻസ്​ ലീഗിലെത്തു​േമ്പാൾ താരപ്രഭക്കൊത്ത പ്രകടനവുമായി ഏറെമുന്നിലാണെങ്കിലും പി.എസ്​.ജി ഇത്തവണ ഇവിടെ ചാമ്പ്യന്മാരാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ലീഗ്​ വണ്ണിൽ മൂന്നു തവണ ചാമ്പ്യൻപട്ടം നേടിയ ചരിത്രമുള്ള ലിലെ പട്ടികയിൽ മുന്നിലാണ്​- രണ്ടാമതുള്ള പി.എസ്​.ജിയുമായി ഒരു പോയിന്‍റാണ്​ അകലം. മൊണാകോ മൂന്നാമതും ലിയോൺ നാലാമതുമുണ്ട്​. ഇനി കടുത്ത വൈരികൾ അങ്കത്തിനില്ലാത്തതിനാൽ ഇനിയുള്ള അഞ്ചു മത്സരങ്ങളും ജയിച്ച്​ കിരീടം പിടിക്കുകയെന്നതാകും ​മൊറീസിയോ പൊച്ചെറ്റിനോയുടെ ലക്ഷ്യം.

പ്രിമിയർ ലീഗ്​

ഇംഗ്ലീഷ്​ ലീഗിൽ ടീം ഒന്നേയുള്ളൂ. ആരു കപ്പുമായി മടങ്ങും എന്നതും തീരുമാനമായി കഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റി മാത്രം- 77 പോയിന്‍റാണ്​ ടീമിന്‍റെ സമ്പാദ്യം. രണ്ടാമതുള്ള യുനൈറ്റഡുമായി അകലം 11 പോയിന്‍റാണ്​, ഇനി അവശേഷിക്കുന്നതാക​ട്ടെ ആറു കളികൾ. മാഞ്ചസ്റ്റർ ടീമുകൾ എല്ലാം തീരുമാനിച്ചുറപ്പിച്ച ലീഗിൽ മൂന്നാമന്മാരായ ലെസ്റ്ററും നാലാമതുള്ള ചെൽസിയും ബഹുദൂരം പിറകിലാണ്​. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ കളിമറന്ന്​ വീട്ടിലിരിപ്പായതിനാൽ ആദ്യ നാലിൽ പോലും അവർക്ക്​ സ്വപ്​നങ്ങളില്ല. ടോട്ടൻഹാമിന്‍റെ അതേ പോയിന്‍റുമായി ഏഴാം സ്​ഥാനത്താണ്​ ലിവർപൂളിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - European football: La Liga, Serie A, Bundesliga, Ligue 1 - title race scenarios
Next Story