Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഈ ​ബാ​ല​ൻ ഒ​രു കേ​മ​ൻ;...

ഈ ​ബാ​ല​ൻ ഒ​രു കേ​മ​ൻ; ഇതാ ലോ​ക​ക​പ്പി​ലെ വ​ണ്ട​ർ​കി​ഡ്

text_fields
bookmark_border
ഈ ​ബാ​ല​ൻ ഒ​രു കേ​മ​ൻ; ഇതാ ലോ​ക​ക​പ്പി​ലെ വ​ണ്ട​ർ​കി​ഡ്
cancel

മെ​ക്സി​കോ സി​റ്റി: കാ​ലി​ൽ തു​ന്നി​പ്പി​ടി​പ്പി​ച്ച പോ​ലെ പ​ന്തു​മാ​യി വി​ങ്ങു​ക​ളി​ലൂ​ടെ കു​തി​ച്ചു​പാ​യു​ന്ന കൗ​മാ​ര​ക്കാ​ര​ൻ. ഇ​ട​തും വ​ല​തുമായി പ​ന്തി​നെ ഡ്രി​ബി​ൾ ചെ​യ്ത് എ​തി​ർ ബോ​ക്സി​നു​ള്ളി​ലേ​ക്ക് ആ​ക്ര​മി​ച്ച് ക​യ​റി പൊ​ടി​മീ​ശ​ക്കാ​ര​ൻ തൊ​ടു​ക്കു​ന്ന ഷോ​ട്ടു​ക​ൾ ക​ണ്ട് അ​ന്തം വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ് യൂ​റോ​പ്യ​ൻ ഫു​ട്ബാ​ളി​ലെ വ​മ്പ​ന്മാ​ർ. ഇ​രു ചെ​വി​യ​റി​യാ​തെ​യാ​ണ് ഈ ​വ​ജ്രാ​യു​ധ​ത്തെ മെ​ക്സി​കോ ലോ​ക​ക​പ്പി​ലേ​ക്കാ​യി കാ​ത്തു​വെ​ച്ച​ത്. ആ ​ര​ഹ​സ്യം ലോ​ക​മ​റി​ഞ്ഞു​പോ​യ​ല്ലോ എ​ന്ന വെ​പ്രാ​ള​മു​ണ്ട് ക്ല​ബു​ക​ൾ​ക്കെ​ല്ലാം. 17ാം വ​യ​സ്സി​ൽ ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റി, സാ​ക്ഷാ​ൽ പെ​ലെ​യു​ടെ റെ​ക്കോ​ഡി​നൊ​പ്പം ച​രി​ത്ര പു​സ്ത​ക​ങ്ങ​ളി​ലേ​ക്ക് എ​ഴു​തി​ച്ചേ​ർ​ത്ത ഗി​ൽ​ബ​ർ​ടോ മോ​റ​യാ​ണ് ട്രാ​ൻ​സ്ഫ​ർ വാ​ർ​ത്ത​ക​ളി​ൽ ഇ​പ്പോ​ൾ താ​രം. സ്വ​ന്തം മ​ണ്ണി​ൽ വി​ശ്വ​മേ​ള​യെ​ത്തി​യ​പ്പോ​ൾ യു​ദ്ധ​മു​ഖ​ത്തേ​ക്കെ​ന്ന​പോ​ലെ മെ​ക്സി​കോ ത​ങ്ങ​ളു​ടെ ആ​വ​നാ​ഴി​യി​ൽ കാ​ത്തു​സൂ​ക്ഷി​ച്ച ദി​വ്യാ​യു​ധ​മാ​യി​രു​ന്നു ഈ ​കൗ​മാ​ര​ക്കാ​ര​ൻ. 16ാം വ​യ​സ്സി​ൽ ദേ​ശീ​യ ടീ​മി​​ലെ​ത്തി ലോ​ക​ക​പ്പി​ലേ​ക്കാ​യി രാ​കി​മി​നു​ക്കി​യെ​ടു​ത്ത​വ​ൻ. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​​മാ​യാ​ണ് 26 അം​ഗ ലോ​ക​ക​പ്പ് സ്ക്വാ​ഡി​ൽ ഇ​ടം പി​ടി​ച്ച​ത്. ജൂ​ൺ 11ന് ​ദ​ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്റെ ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി ച​രി​ത്രം കു​റി​ക്കു​ക​യും ചെ​യ്തു. 17 വ​യ​സ്സും 240 ദി​വ​സ​വു​മാ​യി​രു​ന്നു പ്രാ​യം. ശേ​ഷം, ലോ​ക​ക​പ്പി​ൽ മെ​ക്സി​കോ​യു​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും സ്ഥി​ര സാ​ന്നി​ധ്യ​മാ​യി ബൂ​ട്ടു​കെ​ട്ടി. ഗോ​ള​ടി​ക്കു​ക​യോ, അ​സി​സ്റ്റൊ​രു​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ലും ലോ​ക​ക​പ്പി​നു പി​ന്നാ​ലെ യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളെ​ല്ലാം ടി​ജു​വാ​ന​യു​ടെ ഈ ​കൗ​മാ​ര​ക്കാ​ര​ന്റെ പി​ന്നി​ലാ​ണ്. ക​ള​ത്തി​ലെ സാ​​ങ്കേ​തി​ക തി​ക​വും, പ​ന്തി​ലെ കൈ​യ​ട​ക്ക​വും മു​ത​ൽ ക​ള​ത്തി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന താ​ളം ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു​ക​ഴി​ഞ്ഞു. ലോ​ക​ക​പ്പ് സ​മ്മാ​നി​ച്ച ഭാ​വി​താ​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ട ഗി​ൽ​ബ​ർ​ടോ​യെ സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ ട്രാ​ൻ​സ്ഫ​ർ വി​പ​ണി​യി​ലെ ച​ര​ടു​വ​ലി​ക​ൾ.

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബു​ക​ളും, ബാ​ഴ്സ​ലോ​ണ ഉ​ൾ​പ്പെ​ടെ സ്പാ​നി​ഷ് ക്ല​ബു​ക​ളും ബോ​റ​യി​ൽ താ​ൽ​പ​ര്യ​വു​മാ​യി രം​ഗ​ത്തു​വ​ന്നു​വെ​ങ്കി​ലും ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ ക്ല​ബ് ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടാ​ണ് മു​ൻ​നി​ര​യി​ലു​ള്ള​ത്. പു​തു​മു​ഖ താ​ര​ങ്ങ​ളെ റാ​ഞ്ചി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ​ബൊ​റൂ​സി​യ​യു​ടെ വൈ​ദ​ഗ്ധ്യ​വും പ്ര​ശ​സ്ത​മാ​ണ്. നേ​ര​ത്തെ 2020ൽ ​ജൂ​ഡ് ബെ​ല്ലി​ങ്ഹാ​മി​നെ ആ​രു​മ​റി​യാ​തെ ടീ​മി​ലെ​ത്തി​ച്ച് യൂ​റോ​പ്പി​ലെ മി​ക​ച്ച മ​ധ്യ​നി​ര​ക്കാ​ര​നാ​ക്കി മാ​റ്റി​യ ബൊ​റൂ​സി​യ​യെ എ​ങ്ങ​നെ മ​റ​ക്കും. റെ​ഡ്ബു​ൾ സാ​ൽ​സ്ബ​ർ​ഗി​ൽ നി​ന്നും എ​ർ​ലി​ങ് ഹാ​ല​ൻ​ഡി​നെ കൊ​ണ്ടു​വ​ന്ന് ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ സ്ട്രൈ​ക്ക​റാ​ക്കി​യ​തും ഇ​തേ ബൊ​റൂ​സി​യ ത​ന്നെ. പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ന്നും ആ​ഴ്സ​ന​ൽ, ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ക്ല​ബു​ക​ൾ ആ​ദ്യം താ​ൽ​പ​ര്യ​മ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഓ​ഫ​റു​ക​ൾ​ക്കു​മു​ന്നി​ൽ ബോ​റ​യും മെ​ക്സി​കോ​യും മ​ന​സ്സു തു​റ​ന്നി​ട്ടി​ല്ല. എ​ന്താ​യാ​ലും ഈ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ താ​ര​ത്തി​ന് മെ​ക്സി​കോ വി​ട്ടു​പോ​കാ​നാ​വി​ല്ല. അ​ന്താ​രാ​ഷ്ട്ര ട്രാ​ൻ​സ്ഫ​റി​ന് 18 വ​യ​സ്സ് തി​ക​യ​ണം എ​ന്ന ഫി​ഫ​യു​ടെ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ കാ​ത്തി​രി​ക്കാ​നാ​ണ് സ്വ​ന്തം ക്ല​ബാ​യ ടി​ജു​വാ​ന ഏ​ജ​ന്റു​മാ​ർ​ക്ക് ന​ൽ​കു​ന്ന മ​റു​പ​ടി. എ​ങ്കി​ലും, 2027 ജ​നു​വ​രി ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ൽ താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി യൂ​റോ​പ്യ​ൻ ച​ര​ടു​വ​ലി സ​ജീ​വ​മാ​ണെ​ന്ന് ഫു​ട്ബാ​ൾ കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡീ​ലു​റ​പ്പി​ക്കാ​ൻ താ​മ​സി​ക്കു​മെ​ങ്കി​ലും മെ​ക്സി​കോ​യി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട താ​ര​മാ​യി മോ​റോ മാ​റി. 11.5 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ​നി​ന്നും 28.5 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​പ​ണി​വി​ല​യു​യ​ർ​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmexicoFootball NewsTransfer newsWorld Cup 2026FIFA World Cup 2026
News Summary - European Clubs Chase Mexico’s Wonderkid Gilberto Mora After Impressive World Cup Display
Next Story