Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകഷ്ടിച്ചു ജയിച്ച്...

കഷ്ടിച്ചു ജയിച്ച് ബാഴ്സക്കരികിലെത്തി റയൽ

text_fields
bookmark_border
കഷ്ടിച്ചു ജയിച്ച് ബാഴ്സക്കരികിലെത്തി റയൽ
cancel

മഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ നോ​ക്കൗട്ട് കാണാതെ മടങ്ങിയെങ്കിലും ലാ ലിഗയിൽ ആധികാരിക പ്രകടനവുമായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ബാഴ്സലോണയുമായി പോയിന്റ് അകലം കുറച്ച് റയൽ മഡ്രിഡ്. ദുർബലരായ കാഡിസിനെതിരെ 2-1ന് കഷ്ടിച്ചു ജയിച്ചാണ് മഡ്രിഡുകാർ വിലപ്പെട്ട മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇടമുറപ്പിച്ചത്. ഒന്നാമതുള്ള ബാഴ്സക്ക് 37ഉം റയലിന് 35ഉം പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള റയൽ സോസീദാദിന് ഏറെ പിറകിൽ 26 പോയിന്റാണുള്ളത്. റയലിനെതിരെ തോൽവിയോടെ കാഡിസ് പട്ടികയിൽ 19ാം സ്ഥാനത്തേക്കു വീണു.

​ഖത്തർ ലോകകപ്പിന് നാളുകൾ ബാക്കിനിൽക്കെ യൂറോപ്യൻ ലീഗുകളിൽ മത്സരങ്ങൾക്ക് ഇടവേള വീഴുന്നതിന് തൊട്ടുമുമ്പാണ് റയൽ ജയം പിടിച്ചത്. ഡിസംബർ 31 മുതലാകും ലാ ലിഗയിൽ ഇനി മത്സരങ്ങൾ ആരംഭിക്കുക.

റയലിനായി മിലിറ്റാവോ, ക്രൂസ് എന്നിവർ സ്കോർ ചെയ്തപ്പോൾ പെരസ് കാഡിസിന്റെ ആശ്വാസ ഗോൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridLaliga
News Summary - European champions Real Madrid beat Cadiz to close the gap on La Liga leaders Barcelona
Next Story