Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ലൈനപ്പായി

text_fields
bookmark_border
യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ ലൈനപ്പായി
cancel

ലണ്ടൻ: യൂറോപ ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ചിത്രമായപ്പോൾ കരുത്തരായ ലിവർപൂളിന് സ്പാർട്ട പ്രാഗ് എതിരാളികൾ. ബുണ്ടസ് ലിഗയിലെ കറുത്ത കുതിരകളായ ബയേർ ലെവർകൂസന് അസർബൈജാൻ ടീമായ ഖരാബാഗ് ആകും എതിരാളികൾ. ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയുമായി മത്സരത്തിന് മൂന്നു നാൾ മുമ്പ് മാർച്ച് ഏഴിനാകും മത്സരം.

ഗ്രൂപ് ഘട്ടത്തിലെ അവസാന കളികളിൽ എ.സി മിലാൻ, റോമ, മാഴ്സെ, ബെൻഫിക്ക ടീമുകൾ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. വ്യാഴാഴ്ച ഫ്രഞ്ച് ടീമായ റെനെക്കെതിരെ 2-3ന് തോറ്റിട്ടും ആദ്യ കളിയിലെ വർമാർജിൻ തുണച്ചാണ് മിലാൻ നോക്കൗട്ട് ഉറപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് രണ്ടാമത്തെ മത്സരത്തിൽ ഫെയനൂർദിനെ റോമ വീഴ്ത്തിയപ്പോൾ മാഴ്സെ 3-1ന് ഷാക്തറിനെ മറികടന്നു.

ലിവർപൂൾ X സ്പോർടിങ്

ലെവർകൂസൻ X ഖരാബാഗ്

അറ്റ്ലാന്റ X സ്പോർടിങ്

ബ്രൈറ്റൺ X റോമ

റേഞ്ചേഴ്സ് X ബെൻഫിക്ക

സ്ലാവിയ പ്രാഗ് X എ.സി മിലാൻ

വിയ്യ റയൽ X മാഴ്സെ

വെസ്റ്റ് ഹാം X ഫ്രീബർഗ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Europa League Round of 16 Draw: Liverpool to play Sparta Prague, Leverkusen faces Qarabag
Next Story