Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യൂറോപ ലീഗ്​: ജയവുമായി യുനൈറ്റഡും വിയ്യാറയലും; റോമക്കു മുന്നിൽ വീണ്​ അയാക്​സ്​
cancel
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലീഗ്​: ജയവുമായി...

യൂറോപ ലീഗ്​: ജയവുമായി യുനൈറ്റഡും വിയ്യാറയലും; റോമക്കു മുന്നിൽ വീണ്​ അയാക്​സ്​

text_fields
bookmark_border

ലണ്ടൻ: വമ്പൻ പോരാട്ടങ്ങൾ കണ്ട യൂറോപ ലീഗ്​ ക്വാർട്ടർ ഒന്നാം പാദ മത്സരങ്ങളിൽ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ്​, റോമ, വിയ്യാ റയൽ ടീമുകൾ. അനായാസം ജയം പ്രതീക്ഷിച്ചിറങ്ങിയ ഗണ്ണേഴ്​സിനെ സ്ലാവിയ പ്രാഗ്​ സമനിലയിൽ കുരുക്കി.

31ാം മിനിറ്റിൽ മാർകസ്​ റാഷ്​ഫോഡാണ്​ യുനൈറ്റഡിനായി തുടക്കമിട്ടത്​. വിക്​ടർ ലിൻഡെലോഫിന്‍റെ ലോങ്​ പാസ്​ കാലിലെടുത്ത റാഷ്​ഫോഡ്​​ ഗ്രനഡ ഗോൾക്കീപ്പർ റൂയി സിൽവയെ കടന്ന്​ പോസ്റ്റിലെത്തിക്കുകയായിരുന്നു. സ്വന്തം മൈതാനത്തിന്‍റെ ആനുകൂല്യമുണ്ടായിട്ടും അവസരം മുതലെടുക്കാൻ മറന്ന ഗ്രനഡയെ ചുരുട്ടിക്കെട്ടി അവസാന മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ്​ പെനാൽറ്റി ഗോളാക്കി മാറ്റി. സ്​കോർ 2-0.

ഡച്ച്​ കരുത്തരായ അയാക്​സിനെ അവരുടെ തട്ടകത്തിൽ വീഴ്​ത്തി ഒന്നാം പാദം കടന്ന റോമയായിരുന്നു രണ്ടാം മത്സരത്തിലെ കരുത്തർ. ഗോളടിച്ചു തുടങ്ങിയത്​ അയാക്​സാണെങ്കിലും രണ്ടുവട്ടം തിരിച്ചടിച്ച്​ ഇറ്റാലിയൻ ടീം കളി പിടിച്ചു. 39ാം മിനിറ്റിൽ ക്ലാസനാണ്​ അയാക്​സിനായി അക്കൗണ്ട്​ തുറന്നത്​. രണ്ടാം പകുതിയിൽ ലോറൻസോ പെല്ലഗ്രിനിയും ഇബനെസും റോമക്കായി വല കുലുക്കി.

പ്രാഗ്​ ടീമിനെതിരെ ആദ്യം ഗോളടിച്ചിട്ടും അവസാന വിസിലിന്​ തൊട്ടുമുമ്പ്​ ഗോൾ തിരിച്ചുവാങ്ങിയാണ്​ ഗണ്ണേഴ്​സ്​ സമനിലയിലായത്​. ആഴ്​സണലിനായി 86ാം മിനിറ്റിൽ പെപെ ഗോൾ നേടിയപ്പോൾ മിനിറ്റുകൾക്കിടെ തിരിച്ചടിച്ച്​ ഹോൾസ്​ സ്ലാവിയ പ്രാഗിനെ ഒപ്പമെത്തിച്ചു. രണ്ടുവട്ടം പോസ്റ്റിലടിച്ച്​ ജയിക്കാമായിരുന്ന സുവർണാവസരം കളഞ്ഞുകുളിച്ച ആഴ്​സണലിന്​ ഇനി സെമിയിലെത്താൻ പ്രാഗിൽ ചെന്നു ജയിക്കണം. മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ​േഗാളിനാണ്​ വിയ്യാറയൽ ഡൈനാമോ സഗ്​രബിനെ മറികടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Europa League Quarter finals: Manchester United beat Grenada, Arsenal Drawn
Next Story