കളം വാണ് ബെല്ലിങ്ങാം; സെർബിയൻ പോരാട്ടത്തെ തളച്ച് ഇംഗ്ലണ്ട്, 1-0ന് ജയം
text_fieldsബെർലിൻ: യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. വാശിയേറിയ മത്സരത്തിൽ സൂപ്പർ താരം ജൂഡ് ബെലിങ്ങാം 13ാം മിനിറ്റിൽ നേടിയ ഗോളിലാണ് ഇംഗ്ലണ്ടിന്‍റെ വിജയം. ഇംഗ്ലീഷ് നിരക്ക് മുന്നിൽ ആദ്യം പകച്ചെങ്കിലും പിന്നീട് പൊരുതിക്കളിച്ച സെർബിയക്ക് പക്ഷേ ഗോൾമുഖം തുറക്കാനായില്ല.
13ാം മിനിറ്റിൽ കോർണർ മേഖലയിൽ നിന്ന് ബുകായോ സാക നൽകിയ ക്രോസിൽ ഹെഡ്ഡറിലൂടെയായിരുന്നു ബെലിങ്ങാമിന്‍റെ ഗോൾ. തുടക്കത്തിലേ വീണ ഗോളിൽ പകച്ചെങ്കിലും സെർബിയ പിന്നീട് ശക്തമായി മത്സരത്തിൽ തിരിച്ചെത്തി. ഹാരി കെയ്ൻ ഉൾപ്പെടെയുള്ള താരങ്ങളെ സെർബിയൻ പ്രതിരോധക്കാർ പൂട്ടി. ബെല്ലിങ്ങാമായിരുന്നു ഇംഗ്ലീഷ് മുന്നേറ്റത്തിന്‍റെ കുന്തമുന.
രണ്ടാംപകുതിയിൽ സെർബിയ മികച്ച മത്സരം പുറത്തെടുത്തു. ഇംഗ്ലീഷ് മുന്നേറ്റക്കാർക്ക് പന്തെത്തുന്നത് കുറഞ്ഞു. മൂന്ന് സ്ട്രൈക്കർമാരെ സെർബിയ മൈതാനത്തിറക്കി. അവസാന മിനിറ്റുകളിൽ ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ മികവാണ് സമനിലയിൽ നിന്ന് രക്ഷിച്ചത്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് പോളണ്ടിനെ 2-1ന് തോൽപ്പിച്ചു. സ്ലൊവേനിയ-ഡെന്മാർക്ക് മത്സരം 1-1ന് സമനിലയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

