Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
italy
cancel
Homechevron_rightSportschevron_rightFootballchevron_rightയൂറോ സന്നാഹം:...

യൂറോ സന്നാഹം: ഇറ്റലിക്ക് ഏഴ്​ ഗോളി​െൻറ​ തകർപ്പൻ ജയം

text_fields
bookmark_border

റോം: യൂറോകപ്പ്​ സന്നാഹ മത്സരത്തിൽ ഏഴ്​ ഗോളി​െൻറ തകർപ്പൻ ജയവുമായി ഇറ്റലി. ഫിഫ റാങ്കിങ്ങിൽ 210ാം സ്​ഥാനക്കാരായ സാൻമറിനോയെ ഏകപ​ക്ഷീയമായ ഏഴ്​ ഗോളിനാണ്​ ഇറ്റലി വീഴ്​ത്തിയത്​.

കൂടുതർ റിസർവ്​ താരങ്ങൾക്കുകൂടി അവസരം നൽകിയായിരുന്നു കോച്ച്​ റോബർടോ മാൻസീനി സന്നാഹ മത്സരത്തിൽ ടീമിനെ ഇറക്കിയത്​.

മറ്റി​യോ പൊളിറ്റാനോയും മറ്റിയോ പെസ്സിനയും ഇരട്ട ഗോൾ വീതം നേടി. യൂറോകപ്പ്​ ​​ഗ്രൂപ്പ്​ 'എ'യിൽ തുർക്കി, വെയ്​ൽസ്​, സ്വിറ്റ്​സർലൻഡ്​ എന്നിവർ​ക്കൊപ്പമാണ്​ ഇറ്റലി.

ക്രൂസിനെ കാത്ത്​ ജർമനി

​കോവിഡ്​ മുക്​തനായി ടോണി ക്രൂസ്​ മടങ്ങിയെത്തുന്നതും കാത്ത്​ ജർമനി. യൂറോ കപ്പ്​ ടീമിൽ ഇടം പിടിച്ചതിനു പിന്നാലെയാണ്​ മധ്യനിരയിലെ സൂപ്പർ താരം കോവിഡ്​ പോസിറ്റീവായത്​. 17ന്​ രോഗം റിപ്പോർട്ട്​ ചെയ്​ത താരം നിലവിൽ ​െഎസൊലേഷനിലാണ്​.

നിലവിൽ കോച്ച്​ ലോയ്​വിന്​ കീഴിൽ ജർമൻ ടീം ഒാസ്​ട്രിയയിൽ പരിശീലനത്തിലാണ്​. ക്രൂസി​െൻറ കഴിഞ്ഞ ദിവസത്തെ പരിശോധനാ ഫലവും പോസിറ്റവാണെന്നും, ശുഭവാർത്തക്കായി കാത്തിരിപ്പിലാണെന്നും ലോയ്​വ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cupitaly
News Summary - Euro warm-up: Italy win by seven goals
Next Story