Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ ക​പ്പ് യോ​ഗ്യ​ത:...

യൂ​റോ ക​പ്പ് യോ​ഗ്യ​ത: പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി ഡ​ച്ചു​കാ​ർ

text_fields
bookmark_border
യൂ​റോ ക​പ്പ് യോ​ഗ്യ​ത: പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി ഡ​ച്ചു​കാ​ർ
cancel
camera_alt

ഷോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന നെ​ത​ർ​ല​ൻ​ഡ്സ് ഗോ​ൾ കീ​പ്പ​ർ മാ​ർ​ക് ഫ്ലെ​ക്ക​ൻ

ഡ​ബ്ലി​ൻ: യൂ​റോ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡ് റി​പ്പ​ബ്ലി​ക്കി​നെ തോ​ൽ​പി​ച്ച നെ​ത​ർ​ല​ൻ​ഡ്സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ഡ​ച്ചു​കാ​രു​ടെ വി​ജ​യം. പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ വൗ​ട്ട് വെ​ഗോ​സ്റ്റ് ആ​ണ് വി​ജ​യ​ഗോ​ൾ സ​മ്മാ​നി​ച്ച​ത്. ഗ്രൂ​പ് ബി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ അ​യ​ർ​ല​ൻ​ഡി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ൽ​റ്റി ല​ഭി​ച്ച​പ്പോ​ൾ ആ​ദം ഇ​ദാ​ഹ് പി​ഴ​വി​ല്ലാ​തെ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ, 19ാം മി​നി​റ്റി​ൽ ഡ​ച്ചു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യും പെ​നാ​ൽ​റ്റി ല​ഭി​ക്കു​ക​യും ലി​വ​ർ​പൂ​ൾ താ​രം കോ​ഡി ഗാ​പ്കൊ ല​ക്ഷ്യ​ത്തി​ലേ​ക്ക​യ​ക്കു​ക​യും ചെ​യ്തു. ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ വെ​ഗോ​സ്റ്റ് 56ാം മി​നി​റ്റി​ലാ​ണ് വി​ജ​യം സ​മ്മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗ്രീ​സി​നെ​തി​രെ​യും താ​രം ഗോ​ൾ നേ​ടി​യി​രു​ന്നു.

ഗ്രൂ​പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഗ്രീ​സ് എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളി​ന് ജി​ബ്രാ​ൾ​ട്ട​റി​നെ ത​ക​ർ​ത്തു. മ​വ്റോ​പാ​നോ​സും മ​സൂ​റാ​സും ഇ​ര​ട്ട ഗോ​ൾ നേ​ടി. ഗ്രൂ​പ്പി​ൽ 15 പോ​യ​ന്റു​ള്ള ഫ്രാ​ൻ​സാ​ണ് ഒ​ന്നാ​മ​ത്. ഒ​മ്പ​ത് വീ​തം പോ​യ​ന്റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് ര​ണ്ടാ​മ​തും ഗ്രീ​സ് മൂ​ന്നാ​മ​തു​മാ​ണ്. ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് യൂ​റോ ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​നാ​വു​ക. മ​റ്റു ഗ്രൂ​പ്പു​ക​ളി​ൽ അ​ൽ​ബേ​നി​യ 2-0ത്തി​ന് പോ​ള​ണ്ടി​നെ​യും സെ​ർ​ബി​യ 3-1ന് ​ലി​ത്വാ​നി​യ​യെ​യും സ്ലോ​വേ​നി​യ 4-0ത്തി​ന് സാ​ൻ മ​റി​നോ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CupVictoryqualificationDutch Team
News Summary - Euro Cup qualification: Dutch keep hope alive
Next Story