Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവെംബ്ലിയിലെ പറുദീസാ...

വെംബ്ലിയിലെ പറുദീസാ നഷ്​ടങ്ങൾ

text_fields
bookmark_border
വെംബ്ലിയിലെ പറുദീസാ നഷ്​ടങ്ങൾ
cancel

ബോബി ചാൾ​ട്ട​േന്‍റയും ബേബി മൂറി​േന്‍റയും 1966 മോഡൽ വീരകഥകൾ പറയുന്ന മുത്തച്ഛൻമാരോട്​ ഇംഗ്ലണ്ടിലെ കുട്ടികൾ പുതിയ കഥകൾ ചോദിച്ചു തുടങ്ങി. പറയാൻ ഒന്നുമില്ലാതെ അവർ കൈമലർത്തി. വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ച് അവർ ശുഭ പ്രതീക്ഷകൾ പങ്കുവെച്ചു. പുതിയ കഥകൾക്കായി വെംബ്ലിയിലെ വിളക്കുമാടങ്ങൾക്ക്​ കീഴിലെ​ മഹാഫൈനലിനായി ഇംഗ്ലണ്ടിലെ സ്​​ട്രീറ്റുകളും പബ്ബുകളും ക്രിക്കറ്റ്​ ക്ലബുകളുമെല്ലാം ദിവസങ്ങൾക്ക്​ മു​​േമ്പ ഒരുങ്ങി. വീടുകളിലും കോ​േട്ടജുകളിലും ഹോട്ടലുകളിലുമെല്ലാം ഇംഗ്ലണ്ട്​ പതാക പാറിപ്പറന്നു. എല്ലാവരും സ്വപ്​നങ്ങളുടെ ലണ്ടൻ ബ്രിഡ്​ജിലിരുന്ന്​ വസന്തംപൂക്കുന്ന മറുകരയെ​ കാണുകയായിരുന്നു.


ചുവപ്പുകാർഡുകളായും ഷൂട്ടൗട്ടുകളായും ദൈവത്തിന്‍റെ കൈയായും, വര കടന്നിട്ടും അനുവദിക്കാത്ത ഗോളായുമെല്ലാം സ്വപ്​നങ്ങളെ തച്ചുടച്ച വിധി ഇക്കൊല്ലം കൂടെയുണ്ടാകില്ലെന്നും വെംബ്ലിയിൽ പുതുചരിത്രം പിറക്കുമെന്നും അവർ ഉറച്ചുവിശ്വസിച്ചു. ഗാരി ലിനേക്കറിനും അലൻ ഷിയറർക്കും ഡേവിഡ്​ ബെക്കാമിനും വെയ്​ൻ റൂണിക്കും സാധിക്കാത്തത്​​ ഹാരി കെയ്​നും സംഘവും സാക്ഷാത്​കരിക്കുമെന്ന മധുര മനോഹര സ്വപ്​നങ്ങളിലായിരുന്നു അവർ. ആൻഫീൽഡിലെയും ഓർഡ്​ ​ട്ര​ാഫോഡിലെയും സ്​​റ്റാംഫോർഡ്​ ബ്രിഡ്​ജിലെയും നക്ഷത്രങ്ങൾ ദേശീയ കുപ്പായമിടു​േമ്പാഴുള്ള ഒളിമങ്ങലുകളില്ലാതെ ഒരു ടീമായി പരിണമിച്ച ഇംഗ്ലണ്ടിന്​ അതിന് സാധിക്കുമെന്നും വിലയിരുത്തലുകളുണ്ടായി.

മഹത്തായ ഫൈനലിന്​ വെംബ്ലിയിൽ രാവൊരുങ്ങി. ഗാലറിയിൽ വിജയത്തെ വരവേൽക്കാൻ വില്യം രാജകുമാരനും ഡേവിഡ്​ ബെക്കാമും എത്തി. അഭിമാനം തിരിച്ചെത്തിക്കാനായി കോച്ച്​ ഗാരെത്​ സൗത്ത്​ഗേറ്റിന്​ കത്തെഴുതിയ ശേഷം എലിസബത്ത്​ രാജ്ഞി ബെക്കിങ്​ഹാം കൊട്ടാരത്തിൽ നെടുവീർപ്പോടെ ഇരുന്നു. ഗാലറിക്ക്​ പുറത്ത്​ ഇംഗ്ലീഷ്​ ഹൂളിഗൻസും ഇറ്റാലിയൻ ആരാധകരും തമ്മിൽ പോർവിളികളുയർത്തി. അക്രമങ്ങൾ മുളപൊട്ടി.


God save our gracious queen എന്നുതുടങ്ങുന്ന ദേശീയ ഗാനം ടീമംഗങ്ങളും ആരാധകരും ഒരുമിച്ച്​ പാടി. ദേശീയ ഗാനം തീർന്ന്​ ഗാലറിയിൽ ഇരിപ്പിടമുറപ്പിക്കും മു​േമ്പ തലമുറകൾ കാത്തിരുന്ന നിമിഷമെത്തി. രണ്ടുമിനിറ്റ്​ തികയും മു​േമ്പ ലൂക്​ ഷായുടെ വെടി​ക്കെട്ട്​ ഗോൾ. ഗോളിന്​ വഴിയൊരുക്കിയ കീരൺ ട്രിപ്പിയറെ ആദ്യ ഇലവനിൽ ഉൾ​പ്പെടുത്തിയ ഗാരെത്​ സൗത്ത്​ഗേറ്റിന്‍റെ ബുദ്ധികൂർമതയെക്കുറിച്ച്​ ഗാലറിയിൽ ആരാധകർ അടക്കം പറഞ്ഞു. ഇരമ്പിയാർത്ത ഇറ്റലിയെ ഒന്നിച്ചുപൂട്ടിയും ദ്രുതഗതിയിൽ മുന്നേറ്റങ്ങൾ നടത്തിയും ആദ്യപകുതി മുന്നേറി. നേരിയ അപകടം മണക്കു​​​​േ​മ്പാഴെല്ലാം ഇംഗ്ലീഷ്​ പ്രതിരോധം അതിനെ വട്ടമിട്ട്​ നിർവീര്യമാക്കി. വല്ലപ്പോഴും പ്രതിരോധ നിരയെ കടന്നെത്തുന്ന പന്തുകളെ ഗോൾകീപ്പർ പിക്​ഫോർഡ്​ തട്ടിത്തെറിപ്പിച്ചു. പുഞ്ചിരിയോടെ ഉള്ളിൽ അലതല്ലുന്ന ആഹ്ലാദം അടക്കിപ്പിടിച്ചാണ്​ ഇംഗ്ലണ്ട്​ ആദ്യ പകുതി അവസാനിപ്പിച്ചത്​.

ഒരൊറ്റ ഗോളിന്‍റെ ബലത്തിൽ ചരിത്രത്തിലേക്ക്​ കയറാനുള്ള ശ്രമമായിരുന്നു പിന്നീട്​. എതിർഗോൾമു​ഖത്തേക്ക്​ മുന്നേറ്റങ്ങൾക്കൊന്നും ശ്രമിച്ചില്ല. ഓരോ നിമിഷവും ശക്തിയേറി വന്ന ഇറ്റാലിയൻ നിരയെ തടുക്കാനുള്ള പദ്ധതികളിലേക്ക്​​ ഇംഗ്ലീഷുകാർ ഒതുങ്ങി. 66ാം മിനിറ്റിൽ കോർണറിൽ നിന്നും ഉറവപൊട്ടിയ കൂട്ടപ്പൊരിച്ചി​ലിനൊടുവിൽ വെംബ്ലിയുടെ ചങ്കുതകർത്ത്​ ബൊനൂച്ചിയുടെ ഗോളെത്തി. സ്വപ്​നങ്ങളുടെ ഏഴാംസ്വർഗത്തിൽ നിന്നും ഭൂമിയിലേക്കെത്തിയതിന്‍റെ അമ്പരപ്പിൽ ഇംഗ്ലീഷുകാർ കളിമറന്നു. പിൻനിരയുടെ ഉറപ്പിലാണ്​ അധിക സമ​യത്തേക്ക്​ ആയുസ്സ്​ നീട്ടിക്കിട്ടിയത്​.


ശാരീരികമായി അസൂറികളോട്​ ചെറുത്തുനിൽക്കാൻ ശേഷിയില്ലാത്ത ടീമിന്​ മനശക്തി നൽകാൻ നേതൃഗുണമുള്ള ലിവർപൂളിന്‍റെ ജോർദൻ ഹെൻഡേഴ്​സൺ കളത്തിലെത്തി. ഗാലറിയുടെ നിരന്തര ആവശ്യം കേട്ട്​ ജാക്​ ഗ്രീലിഷെന്ന ബിർമിങ്ഹാമുകാരനെ സൗത്ത്​ഗേറ്റ്​ മൈതാനത്തേക്ക്​ വിളിച്ചു. സ്വർണനിറമുള്ള നീളൻമുടിക്കാരന്‍റെ ഒ​ാരോ നീക്കങ്ങളേയും ആർപ്പുവിളികളോടെയാണ്​ വെംബ്ലി സ്വീകരിച്ചത്​. പക്ഷേ സമയം വൈകിയിരുന്നു. ഗോളിലേക്ക്​ ഓടിക്കയറാൻ ഹാരി കെയ്​ൻ പലകുറി ശ്രമം നടത്തിയെങ്കിലും നടന്നില്ല. സ്​റ്റെർലിങ്​ പലകുറി വീണുനോക്കി. ഗോ​ളൊന്നുമെത്തിയില്ല. മത്സരം ഷൂട്ടൗട്ടിലേക്ക്​ നീളുന്നതിന്‍റെ നിഗൂഢമായ ആനന്ദത്തിൽ ഇറ്റാലിയൻ നായകൻ ജോർജിയോ ക്യെല്ലീനി പുഞ്ചിരിച്ചു.

അനുഭവസമ്പന്നരായ കൈൽ വാൽക്കർ, ജോർദൻ ഹെൻഡേഴ്​സൺ അടക്കമുള്ളവരെ തിരികെ വിളിച്ച്​ ഇംഗ്ലീഷ്​ മാധ്യമങ്ങളുടെ മാനസപുത്രൻമാരായ കൗമാരക്കാരെ സൗത്ത്​ഗേറ്റ്​ ഗ്രൗണ്ടിലിറക്കി. പരീശീലന സമയത്തുതന്നെ കിക്ക്​ എടുക്കേണ്ടവരെ സൗത്ത്​ഗേറ്റ്​ നിശ്ചയിച്ചിരുന്നു. ഷൂട്ടൗട്ട്​ നീണ്ടപ്പോഴേക്കും സമ്മർദത്താൽ​ ഗാലറി മൂകമായി. ബെലോട്ടിയുടെ രണ്ടാം കിക്ക്​ പിക്ഫോർഡ്​ തടുത്തിട്ടതോടെ ഗാലറി ഉണർന്നു. തൊട്ടുപിന്നാലെയെത്തിയ മാർകസ്​ റാഷ്​ഫോഡിനും ജോദൻ സാഞ്ചോക്കും പിഴച്ചതോടെ ഗാലറി ശ്​മശാമായി .


ജോർജീഞ്ഞോയുടേയും കിക്ക്​ തടുത്തിട്ട്​ പിക്​ഫോർഡ്​ തന്‍റെ ഭാഗം പരമാവധി ചെയ്​തു. വിധികുറിക്കുന്ന കിക്കെടുക്കാനെത്തിയ സാക്കയുടെ ദുർബല കിക്ക്​ ജിയാൻല്യൂജി ‍ഡൊന്നാരുമ തട്ടിയകറ്റു​​​േമ്പാഴേക്കും അങ്ങകലെ റോമിൽ ആരവങ്ങളുയർന്നിരുന്നു. ഗാലറിയൊഴിഞ്ഞുപോകുന്ന നാട്ടുകാർക്ക്​ മുന്നിൽ കെയ്​നും കൂട്ടരും തലതാഴ്​ത്തി നിന്നു. പ്രതീക്ഷകളുടെ നീരുറവകൾ വറ്റി മരുഭൂമിയായി മാറിയ വെംബ്ലിയെ കാണാനാകാതെ ഇംഗ്ലീഷുകാർ ഇറങ്ങി നടന്നു. ഗാലറിയിലിരുന്ന ഇറ്റലിക്കാർ റോമിനെ വർണിച്ചുള്ള വരികൾ പാടിത്തുടങ്ങി. ബെക്കിങ്​ ഹാം പാലസിലിരുന്ന്​ എലിസബത്ത്​ രാജ്ഞി അപ്പോഴും 1966ലെ ചിത്രശേഖരം പരിശോധിക്കുകയായിരിക്കണം. ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ എഴുതിയ പോലെ പറുദീസ നഷ്​ടപ്പെട്ടിരിക്കുന്നു. വെംബ്ലി മോഹനഷ്​ടങ്ങളുടെ സമാരകമായി അപ്പോഴും വർണവെളിച്ചം തൂകിക്കൊണ്ടേയിരുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cupEuro Copaengland fans
News Summary - euro cup england loss
Next Story