Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി തീപാറും; യൂറോ കപ്പ് ക്വാർട്ടറിൽ വമ്പന്മാരുടെ ഏറ്റുമുട്ടൽ

text_fields
bookmark_border
euro quarter 0987979
cancel

ബെർലിൻ: യൂറോ കപ്പിൽ ഇനി തീപാറും പോരാട്ടങ്ങളുടെ ദിനങ്ങൾ. ക്വാർട്ടർ ലൈനപ്പായതോടെ വമ്പൻ ടീമുകളുടെ ഏറ്റുമുട്ടലിനാണ് യൂറോ സാക്ഷിയാവുക.

ജൂലൈ അഞ്ചിന് ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയിൻ ജർമനിയുമായി ഏറ്റുമുട്ടും. ജോർജിയയെ 4-1ന് തോൽപ്പിച്ചാണ് സ്പെയിൻ ക്വാർട്ടറിലെത്തിയത്. ഡെന്മാർക്കിനെ 2-0ന് പരാജയപ്പെടുത്തിയാണ് ജർമനി ക്വാർട്ടറിലെത്തിയത്.

ജൂലൈ അഞ്ചിന് രാത്രി 12.30ന് പോർച്ചുഗലും ഫ്രാൻസും ഏറ്റുമുട്ടും. സ്ലോവേനിയയെ ഷൂട്ടൗട്ടിൽ (3-0) പരാജയപ്പെടുത്തിയാണ് പോർച്ചുഗലിന്‍റെ വരവ്. ബെൽജിയത്തെ 1-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്.

ജൂലൈ ആറിന് ഇംഗ്ലണ്ടും സ്വിറ്റ്സർലൻഡും തമ്മിലാണ് മത്സരം. സ്ലൊവാക്യയെ 2-1നാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ 2-0ന് തകർത്താണ് സ്വിറ്റ്സർലൻഡിന്‍റെ വരവ്.

ജൂലൈ ആറ് രാത്രി 12.30ന് അവസാന ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സും തുർക്കിയയും മത്സരിക്കും. റൊമാനിയയെ 3-0ന് തുരത്തിയാണ് നെതർലൻഡ്സിന്‍റെ വരവ്. ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തിയാണ് തുർക്കിയ അവസാന എട്ടിൽ ഇടംപിടിച്ചത്.

ജൂലൈ ഒമ്പതിന് രാത്രി 12.30നും, 10ന് രാത്രി 12.30നുമാണ് സെമി ഫൈനൽ മത്സരങ്ങൾ. ജൂലൈ 14 രാത്രി 12.30നാണ് ഫൈനൽ മത്സരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Euro Cup 2024 quarter line up
Next Story