Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോകപ്പിലെ ഡ്രീം...

യൂറോകപ്പിലെ ഡ്രീം ടീമിനെ പ്രഖ്യാപിച്ച്​ യുവേഫ; ക്രിസ്റ്റ്യാനോ ഇല്ല

text_fields
bookmark_border
യൂറോകപ്പിലെ ഡ്രീം ടീമിനെ പ്രഖ്യാപിച്ച്​ യുവേഫ; ക്രിസ്റ്റ്യാനോ ഇല്ല
cancel

ലണ്ടൻ: യൂറോ കപ്പിലെ മികച്ചവരിൽ മികച്ചവരെ ഉൾപ്പെടുത്തി ടൂർണമെന്‍റിന്‍റെ ടീമിനെ യുവേഫ പ്രഖ്യാപിച്ചു. യു​േ​വഫ ടെക്​നിക്കൽ ഒബ്​സേർവർ സമിതിയാണ്​ ടീമിനെ തെരഞ്ഞെടുത്തത്​. ടൂർണമെന്‍റിലെ ടോപ്​സ്​കോറർക്കുള്ള ഗോൾഡൻ ബൂട്ട്​ നേടിയ പോർച്ചുഗലിന്‍റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലിടം പിടിച്ചില്ല. ചാമ്പ്യൻമാരായ ഇറ്റലിയുടെ അഞ്ചുതാരങ്ങൾ ഇടംപിടിച്ചപ്പോൾ റണ്ണേഴ്​സ്​ അപ്പായ ഇംഗ്ലണ്ടിലെ മുന്നുതാരങ്ങൾ ടീമിലുണ്ട്​്​. ടൂർണമെന്‍റിന്‍റെ കണ്ടെത്തൽ എന്ന വിശേഷണമുള്ള 18കാരൻ പെട്രിയാണ്​ ടീമിലെ ഇളമുറക്കാരൻ. അഞ്ചുഗോളുമായി ടോപ്പ്​ സ്​കോറർ പദവി പ​ങ്കിടുന്ന ചെക്​ റിപ്പബ്ലിക്കിന്‍റെ പാട്രിക്​ ഷിക്കാണ്​ മറ്റൊരു ശ്രദ്ധേയ അസാന്നിധ്യം.

ടീം

ഗോൾകീപ്പർ -ജിയാൻലൂജി ഡൊനരുമ്മ

പ്രതിരോധം: കൈൽ വാൽക്കർ (ഇംഗ്ലണ്ട്​)

ലിയനാർഡോ ബൊനൂച്ചി (ഇറ്റലി)

ഹാരി മഗ്വെയ്​ർ (ഇംഗ്ലണ്ട്​)

ലിയനാർഡോ സ്​പിനസൊല (ഇറ്റലി)

മധ്യനിര

പിയർ എമിൽ ഹൊബെർഗ്​ (ഡെന്മാർക്ക്​)

ജോർജീ​േഞ്യാ -(ഇറ്റലി)

പെട്രി (സ്​പെയിൻ)

മുന്നേറ്റം

ഫെഡറികോ ചിയേസ (ഇറ്റലി)

റഹീം സ്​റ്റെർലിങ്​ (ഇംഗ്ലണ്ട്​)

റെ​ാമേലു ലുക്കാക്കു (ബെൽജിയം)





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EURO 2020euro copa
News Summary - EURO 2020 team of the tournament
Next Story