
ഓസ്ട്രിയയെ വീഴ്ത്തി നെതർലൻഡ്സ് യൂറോ പ്രീക്വാർട്ടറിൽ
text_fieldsസ്റ്റർഡാം: ഒാസ്ട്രിയയെ 2-0ത്തിന് തോൽപിച്ച് ഗ്രൂപ് സിയിൽ നിന്നും പ്രീ ക്വാർട്ടർ ഉറപ്പിച്ച് നെതർലൻഡ്സ്. സ്വന്തം നാട്ടുകാരുടെ മുന്നിൽ ഓസ്ട്രിയക്കെതിരെ കളത്തിലിറങ്ങിയ ഓറഞ്ച് പടക്ക് ഇരു പകുതിയിലെയും രണ്ടു ഗോളുകളാണ് തുണച്ചത്. 11ാം മിനിറ്റിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി ടീമിന്റെ സൂപ്പർ താരം മെംഫിസ് ഡീപെ ഗോളാക്കുകയായിരുന്നു. തുടക്കം മുതലെ ലീഡ് നേടിയെങ്കിലും 67ാം മിനിറ്റിലാണ് നെതർലൻഡ്സ് ലക്ഷ്യം കാണുന്നത്. ഡെൻസേൽ ഡംഫ്രെയ്സാണ് സ്കോറർ. തോറ്റെങ്കിലും ആദ്യ മത്സരം ജയിച്ച ഓസ്ട്രിയക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ട്.
12,000 ഓളം കാണികൾ എത്തിയ യൊഹാൻ ക്രൈഫ് അറീനയിലായിരുന്നു ഓറഞ്ചു പടയുടെ തേരോട്ടം. നേരത്തെ യുക്രെയ്നെ വീഴ്ത്തി തുടക്കം ഗംഭീരമാക്കിയ ടീമിനെതിരെ പിടിച്ചുനിൽക്കാൻ ഒരു ഘട്ടത്തിലും ആസ്ട്രിയക്കായില്ല. കഴിഞ്ഞ രണ്ടു പ്രധാന ചാമ്പ്യൻഷിപ്പുകളിലും യോഗ്യത കടമ്പ കടക്കാനാവാതെ പോയ വിഷമം തീർക്കുന്ന പ്രകടനമായിരുന്നു ഇന്നലെയും മൈതാനം കണ്ടത്. കഴിഞ്ഞ ദിവസം നോർത്ത് മാസിഡോണിയയെ വീഴ്ത്തിയ ആസ്ട്രിയക്ക് യുക്രെയ്നെതിരെ ജയിക്കാനായാൽ പ്രതീക്ഷയുണ്ട്.
