മാസിഡോണിയയെ തകർത്ത് പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി യുക്രൈൻ
text_fieldsബുക്കാറസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ വടക്കൻ മാസിഡോണിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് യുക്രൈൻ. 29-ാം മിനിറ്റിൽ ആന്ദ്രെ യാർമൊലേങ്കായും 34-ാം മിനിറ്റിൽ റോമൻ യരേംചുക്കുമാണ് യുക്രൈന് വേണ്ടി വലകുലുക്കിയത്. 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു മാസിഡോണിയ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ യുക്രൈൻ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.
84-ാം മിനിറ്റിൽ മലിനോവ്സ്കിയടിച്ച പെനാൽറ്റി കിക്കടക്കം ഗോൾപോസ്റ്റിലേക്ക് എതിരാളികൾ തൊടുത്തുവിട്ട എേട്ടാളം കൂറ്റൻ ഷോട്ടുകളാണ് മാസിഡോണിയൻ ഗോളിയായ ദിമിത്രിയവസ്കി തടഞ്ഞിട്ടത്. താരത്തിെൻറ കിടിലൻ സേവുകളില്ലായിരുന്നെങ്കിൽ മാസിഡോണിയയുടെ തോൽവിയുടെ ആഘാതം വർധിച്ചേനെ. ആദ്യ പകുതി യുക്രൈൻ കൊണ്ടുപോയതോടെ സമനില ഗോൾ നേടാൻ രണ്ടാം പകുതിയിൽ മാസിഡോണിയൻ മുന്നേറ്റം കിണഞ്ഞ് പരിശ്രമിച്ചിരുന്നു.

